ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള പ്രീെ്രെപമറി മുതല്‍ ഗ്രേഡ് 5 വരെയുള്ള അധ്യാപകര്‍ക്ക്് മികച്ച ഇന്‍ക്ലൂസീവ് ടീച്ചര്‍ അവാര്‍ഡിന് അപേക്ഷിക്കാം. എല്ലാവരെയും ഉള്‍ക്കൊള്ളുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മികച്ച ഇന്‍ക്ലൂസീവ് സ്‌കൂള്‍ അവാര്‍ഡിന് അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് 91 62383 75449
കൊച്ചി : കൊച്ചി പ്രയത്‌ന ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററും ജെയിന്‍ യൂണിവേഴ്‌സിറ്റിയും (ഡീംഡ് ടു ബി) സംയുക്തമായി, ഐഎബിടി (ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഓട്ടിസം ആന്‍ഡ് ബിഹേവിയറല്‍ തെറാപ്പി), ബ്രിഡ്ജ് ബിയോണ്ട് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ ചോക്ക് 2026 (CHALK – Curating Holistic Approaches to Learning and Knowledge Sharing) സംസ്ഥാനതല അധ്യാപക വികസന കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. മികച്ച വിദ്യാര്‍ത്ഥികേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള പ്രീെ്രെപമറി മുതല്‍ ഗ്രേഡ് 5 വരെയുള്ള അധ്യാപകര്‍ക്കാണ് മികച്ച ഇന്‍ക്ലൂസീവ് ടീച്ചര്‍ അവാര്‍ഡിന് അപേക്ഷിക്കാനാവുക. എല്ലാവരെയും ഉള്‍ക്കൊള്ളുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് മികച്ച ഇന്‍ക്ലൂസീവ് സ്‌കൂള്‍ അവാര്‍ഡ് നല്‍കുകയെന്ന് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി കോര്‍പ്പറേറ്റ് റിലേഷന്‍സ് സീനിയര്‍ മാനേജര്‍ ബിന്ദു മേനോന്‍, പ്രയത്‌ന ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ കൊച്ചി സീനിയര്‍ സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് അഷിത പോള്‍, ജെയിന്‍ യൂണിവേഴ്‌സിറ്റി ഫിനാന്‍സ് ആന്‍ഡ് സ്ട്രാറ്റജി ഡയറക്ടര്‍ ഡോ. രാധാകൃഷ്ണന്‍ ഉണ്ണി, പ്രയത്‌ന ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപകനും ഡയറക്ടറുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, പ്രയത്‌ന ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ കൊച്ചി സീനിയര്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ സോണിയ സുദര്‍ശന്‍ എന്നിവര്‍ അറിയിച്ചു.
പഠന പഠനേതര രംഗത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള കുട്ടികളെ നന്നായി പരിപാലിക്കുന്നതിന് ഉതകുന്ന വിദ്യാഭ്യാസ രീതികള്‍ സ്വായത്തമാക്കുന്നതിന് അധ്യാപകര്‍ക്കായ് ജൂലൈ 11-ന് ജയിന്‍ യൂണിവേഴ്‌സിറ്റിയില്‍ കോണ്‍ഫറന്‍സും, ബി.എഡ്., എം.എഡ്., സൈക്കോളജി വിദ്യാര്‍ത്ഥികള്‍ക്കായി സയിന്റിഫിക് സെഷനും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഫറന്‍സില്‍ ഉമ തോമസ് എം.എല്‍.എ മുഖ്യാതിഥിയാകുമെന്നും അന്നേദിവസം അവാര്‍ഡിനര്‍ഹരായവര്‍ക്കും, സ്‌കൂളിനും പുരസ്‌കരങ്ങള്‍ വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

