യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയ സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും

യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയ സമ്മേളനത്തിന്റെ പ്രഖ്യാപനം എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നിയുക്ത ഏരിയ പ്രസിഡന്റ് ഐ.സി രാജു, റീജ്യണല്‍ ചെയര്‍മാന്‍ ജോസ് അല്‍ഫോന്‍സ്, സമ്മേളന സമിതി ചെയര്‍മാന്‍ സന്തോഷ് ജോര്‍ജ്ജ്, ഏരിയ ട്രഷറര്‍ പ്രതീഷ് പോള്‍ എന്നിവര്‍ നടത്തുന്നു.

പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സാ സഹായം തുടങ്ങിയവ ഉള്‍പ്പെടെ പത്ത് കോടി രൂപയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നടപ്പാക്കും

കൊച്ചി:  അന്തരാഷ്ട്ര സന്നദ്ധ സേവന സംഘടനയായ യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണലിന്റെ ഇന്ത്യ ഏരിയയുടെയും റീജിയണ്‍ രണ്ടിന്റെയും സംയുക്ത സമ്മേളനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നാളെ (ജൂലൈ 11, ശനി) നടക്കും. കൊച്ചി പാലാരിവട്ടം ഹോട്ടല്‍ റിനൈയില്‍ വൈകിട്ട് 6ന് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സന്തോഷ് ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘടനയുടെ ഈ വര്‍ഷത്തെ പ്രധാന സാമൂഹ്യ സേവന പദ്ധതിയായ റീനല്‍ കെയര്‍ ആന്‍ഡ് ഡയാലിസിസ് പദ്ധതിയുടെയുടെയും പാര്‍പ്പിട പദ്ധതിയുടെയും ഉദ്ഘാടനം ഉമ തോമസ് എം.എല്‍.എ നിര്‍വ്വഹിക്കും.നയാര പെട്രോളിയം ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പ്രസാദ് പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തും.

അടുത്ത ഒരു വര്‍ഷക്കാലം അര്‍ഹരായ കിഡ്‌നി രോഗികള്‍ക്ക് സ്വാന്തനമായി സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം റീനല്‍ കെയര്‍ ആന്‍ഡ് ഡയാലിസിസ് പദ്ധതിയുടെ ഭാഗമായി നല്‍കും. നടന്നുവരുന്ന ഡയാലിസിസ് പദ്ധതി കുടുതല്‍ ആശുപത്രികളുമായി ചേര്‍ന്ന് ഡയാലിസിസ് മെഷീനുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് സൗജന്യ ഡയാലിസിസ് സേവനം വിപുലീകരിക്കും. അര്‍ഹരായവരെ കണ്ടെത്തി പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സാ സഹായം തുടങ്ങിയവ ഉള്‍പ്പെടെ പത്ത് കോടി രൂപയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നടപ്പാക്കുമെന്ന് സമ്മേളന സമിതി ചെയര്‍മാന്‍ സന്തോഷ് ജോര്‍ജ്ജ്, നിയുക്ത ഏരിയ പ്രസിഡന്റ് ഐ.സി രാജു, റീജ്യണല്‍ ചെയര്‍മാന്‍ ജോസ് അല്‍ഫോന്‍സ്, ഏരിയ ട്രഷറര്‍ പ്രതീഷ് പോള്‍ എന്നിവര്‍ എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമ്മേളനത്തില്‍ യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണണല്‍ പ്രസിഡന്റ് ഡോ. കെ.സി സാമുവല്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തും.
ഇന്ത്യ ഏരിയയുടെ ഭാരവാഹികളായി ഐ.സി രാജു (പ്രസിഡന്റ്) ജേക്കബ് ഫിലിപ്പ് (സെക്രട്ടറി) പ്രതീഷ് പോള്‍ (ട്രഷറര്‍) സുരേഷ് കുമാര്‍ (ബുള്ളറ്റിന്‍ എഡിറ്റര്‍) റീജിയണല്‍ ഭാരവാഹികളായി എം.എസ്.അനില്‍ കുമാര്‍ (ചെയര്‍മാന്‍) മിനു അന്ന മാത്യു (സെക്രട്ടറി), മധു മേനോന്‍ (ട്രഷറര്‍) രാജേഷ് അറക്കല്‍ (ബുള്ളറ്റിന്‍ എഡിറ്റര്‍) എന്നിവര്‍ സ്ഥാനം ഏറ്റെടുക്കും

ചടങ്ങില്‍ ഇന്റര്‍നാഷനല്‍ സെക്രട്ടറി ജനറല്‍ മാത്തുക്കുട്ടി സെബാസ്റ്റ്യന്‍, ട്രഷറര്‍ ആന്റണി ജോസഫ്, ബുള്ളറ്റിന്‍ എഡിറ്റര്‍ ഡാനിയേല്‍ തോമസ്, ഏരിയ പ്രസിഡന്റ് ആന്റോ.കെ ആന്റണി, ഏരിയ സെക്രട്ടറി മൈക്കിള്‍ കെ.മൈക്കിള്‍, റീജിയണല്‍ ചെയര്‍മാന്‍ ജോസ് അല്‍ഫോണ്‍സ്, ഗ്രാന്‍ഡ് കൗണ്‍സില്‍ അംഗങ്ങളായ ഐസക് പാലത്തിങ്കല്‍, കെ.എം സ്‌കറിയച്ചന്‍, ഇന്റര്‍നാഷനല്‍ പ്രസിഡിയം അംഗം ബിജുമോന്‍ കെ എസ് എന്നിവര്‍ പ്രസംഗിക്കും.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു