ലോക ചർമ്മ ആരോഗ്യ ദിനം ആചരിച്ചു

കൊച്ചി:  മികച്ച അറിവ്, മികച്ച ചര്‍മ ആരോഗ്യം എന്ന പ്രമേയവുമായി ലോക ചര്‍മ ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. മലിനീകരണത്തില്‍ നിന്നും ബാഹ്യ സമ്മര്‍ദങ്ങളില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കുന്നതിനൊപ്പം ശരീരത്തിന് നല്‍കുന്ന ആന്തരിക പോഷണവും ആരോഗ്യകരമായ ചര്‍മത്തിന് അത്യാവശ്യമാണെന്ന് ഈ ദിനം ഓര്‍മിപ്പിക്കുന്നതായി ഇതുസംബന്ധിച്ച ക്യാമ്പയിനില്‍ ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ ചൂണ്ടിക്കാട്ടി. കൃത്യമായ അറിവോടെയുള്ള ഭക്ഷണ തിരഞ്ഞെടുപ്പുകളും സജീവമായ ജീവിതശൈലിയും വഴി ചര്‍മത്തിന്റെ ആരോഗ്യവും തിളക്കവും നിലനിര്‍ത്താന്‍ സാധിക്കും. വിറ്റാമിന്‍ ഇ, ബി വിറ്റാമിനുകള്‍, സിങ്ക്, കോപ്പര്‍, പ്രോട്ടീന്‍ തുടങ്ങിയ 24ഓളം അത്യാവശ്യ പോഷകങ്ങള്‍ അടങ്ങിയ കാലിഫോര്‍ണിയ ബദാം ചര്‍മസംരക്ഷണത്തിന് മികച്ചൊരു ഓപ്ഷനാണ്. ചര്‍മകോശങ്ങളെ ഓക്‌സിഡേറ്റീവ് കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും വരള്‍ച്ച തടയാനും ബദാം സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധരായ റിതിക സമദ്ദാര്‍, ഷീല കൃഷ്ണസ്വാമി എന്നിവര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു