ഹീറോ മോട്ടോര്‍കോര്‍പ്പ് വിഡ ബ്രാന്‍ഡില്‍ പുതിയ ഇലട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കി

കൊച്ചി: ഹീറോ മോട്ടോകോര്‍പ്പിന്റെ ഇലക്ട്രിക് മൊബിലിറ്റി ബ്രാന്‍ഡായ വിഡ പുതിയ വിഡ ഇവൂട്ടര്‍ വി എക്‌സ് 2 പ്ലസ് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ 187 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുന്ന ഈ മോഡലിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 1,43,990 രൂപയാണ്. 90 കിലോമീറ്റര്‍ വരെ പരമാവധി വേഗതയും 65 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ അതിവേഗ ചാര്‍ജിങ് സൗകര്യവും ഈ സ്‌കൂട്ടറിനുണ്ട്. ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിവരെ 52 ദിവസത്തിനിടെ 12,111 കിലോമീറ്റര്‍ സഞ്ചരിച്ച് ഇലക്ട്രിക് സ്‌കൂട്ടറില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര എന്ന നേട്ടത്തോടെ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി. രാജ്യത്തുടനീളം 6,000ത്തിലധികം അതിവേഗ ചാര്‍ജിങ് കേന്ദ്രങ്ങളും 700ലേറെ സര്‍വീസ് ടച്ച്‌പോയിന്റുകളും വിഡ ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു