ലോക ഹെഡ് & നെക്ക് അര്‍ബുദ ദിനം: ‘ആവാസ്’ സെന്ററുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

ആസ്റ്റര്‍ മെഡിസിറ്റിയില്‍ ശബ്ദം, ശ്വാസനാളം, വിഴുങ്ങല്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് അത്യാധുനിക പരിചരണം നല്‍കുന്ന അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എയര്‍വേ, വോയിസ് ആന്‍ഡ് സ്വാളോവിങ് എന്ന പുതിയ വിഭാഗത്തിന്റെ ഉദ്ഘാടനം ടി.ജെ.വിനോദ് എം.എല്‍.എ നിര്‍വ്വഹിക്കുന്നു

അര്‍ബുദ അതിജീവിതരുടെ ‘ഉയരെ’ സംഗമവും ചിത്രപ്രദര്‍ശനവും നടന്നു

കൊച്ചി: ലോക ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി ആന്‍ഡ് ഓങ്കോളജി വിഭാഗം ‘ഉയരെ’ എന്ന പേരില്‍ പ്രത്യേക സംഗമവും ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചു. ‘ഒന്നിച്ച് ഒന്നായി ഉയരാം’ എന്ന സന്ദേശത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റി നോളജ് ഹബ്ബില്‍ നടന്ന ചടങ്ങില്‍ ടി. ജെ. വിനോദ് എംഎല്‍എ, പ്രശസ്ത സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

നാക്കിലെ അര്‍ബുദത്തെ അതിജീവിച്ച ശിവന്‍ജി എന്ന കലാകാരന്റെ ചിത്രപ്രദര്‍ശനവും പരിപാടിയില്‍ ശ്രദ്ധേയമായി. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗമുക്തനായ അദ്ദേഹം സംസാരിക്കാനുള്ള പ്രയാസങ്ങളെ മറികടന്ന് വരകളിലൂടെ പങ്കുവെക്കുന്ന തന്റെ വികാരങ്ങളും ആത്മവിശ്വാസവും എടുത്തുകാട്ടുന്നതായിരുന്നു പ്രദര്‍ശനം. ശബ്ദം, ശ്വാസനാളം, വിഴുങ്ങല്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് അത്യാധുനിക പരിചരണം നല്‍കുന്ന ‘ആവാസ്’ (അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എയര്‍വേ, വോയിസ് ആന്‍ഡ് സ്വാളോവിങ്) എന്ന പുതിയ വിഭാഗത്തിന്റെ ഔദ്യോഗിക ലോഞ്ചും ചടങ്ങില്‍ നിര്‍വ്വഹിച്ചു.

തലയിലെയും കഴുത്തിലെയും അര്‍ബുദത്തെ അതിജീവിച്ചവരുടെ പോരാട്ടവീര്യത്തെയും ആത്മവിശ്വാസത്തെയും ആദരിക്കാനും, രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം സമൂഹത്തിലേക്ക് എത്തിക്കാനുമാണ് സംഗമം സംഘടിപ്പിച്ചതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി കേരള ക്ലസ്റ്റര്‍ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്‌വര്‍ക്കിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റും പ്രോഗ്രാം ഡയറക്ടറുമായ ഡോ. ഷോണ്‍ ടി. ജോസഫ് പറഞ്ഞു. ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, സിഒഒ ഡോ. ഷുഹൈബ് കാദര്‍, മറ്റ് മുതിര്‍ന്ന ഡോക്ടര്‍മാരും മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും പരിപാടിയുടെ ഭാഗമായി.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു