ന്യൂജന്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സണ്‍ നെക്സ്റ്റ് ഷോര്‍ട്സ് അവതരിപ്പിച്ച് സണ്‍ നെറ്റ് വര്‍ക്ക്

കൊച്ചി : പ്രേക്ഷകരുടെ മാറിവരുന്ന ആസ്വാദന രീതിക്കനുസൃതമായി ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നതിനായി സണ്‍ നെറ്റ് വര്‍ക്ക് പുതിയ മൈക്രോ-ഡ്രാമ പ്ലാറ്റ്‌ഫോമായ സണ്‍ നെക്സ്റ്റ് ഷോര്‍ട്സ് അവതരിപ്പിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രേക്ഷകരെ മുന്നില്‍ കണ്ടാണ് മൊബൈലിനും, ടെലിവിഷനും ഉപകരിക്കുന്ന സണ്‍ നെക്സ്റ്റ് ഷോര്‍ട്സ് അപ്പ് അവതരിപ്പിച്ചരിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കഥപറയുന്ന രീതിയാണിത്. ഡിജിറ്റല്‍ തലമുറയിലെ പ്രേക്ഷകര്‍ക്കിടയില്‍ അതിവേഗം വളരുന്ന മൈക്രോ-എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലേയ്ക്കു കൂടിയുള്ള കമ്പനിയുടെ ചുവടുവയ്പ്പാണിത്.

ഏതാനും മിറ്റികള്‍ക്കുള്ളില്‍ കഥയിലേയ്ക്ക് പ്രേക്ഷകരെ ആഴത്തില്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന ഹൃസ്വ ആഖ്യാന രീതിയാണ് ഈ ഫോര്‍മാറ്റിന്റെ പ്രത്യേകത. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക
തലത്തില്‍ ഉരുത്തിരിയുന്ന കഥകള്‍ അവതരിപ്പിക്കുന്നതാണ് പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

സൂര്യടിവിയിലെയും, സണ്‍ നെറ്റ് വര്‍ക്കിലെയും ടെലിവിഷന്‍ സീരിയലുകള്‍, ജനപ്രിയ സിനിമകള്‍, മൊഴിമാറ്റം നടത്തിയ അന്താരാഷ്ട്ര ഷോര്‍ട്ടുകള്‍, സണ്‍നെറ്റ് വര്‍ക്കിന്റെ ഉടമസ്ഥതയിലുള്ള ഒറിജിനല്‍ സീരിസുകള്‍ എന്നിവ വേഗത്തില്‍ ആസ്വദിക്കാവുന്ന ചെറിയ ദൈര്‍ഘ്യത്തെടെയുള്ള എപ്പിസോഡുകളായാണ് ഈ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുക. പ്രേക്ഷകര്‍ ഉപയോഗിക്കുന്ന മൊബൈല്‍, ടെലിവിഷന്‍, തുടങ്ങിയവയ്ക്ക് അനുസൃതമായ ഫോര്‍മാറ്റിലാണ് പ്രേക്ഷേപണം ക്രമീകരിച്ചിരിക്കുന്നതെന്നും ദക്ഷിണേന്ത്യന്‍ ഭാഷകളിലെ ഷോര്‍ട്ട്-ഫോം വിനോദത്തിന്റെ അവസാന വാക്കായി സണ്‍ നെക്സ്റ്റ് ഷോട്‌സ് മാറുമെന്നും അധികൃതര്‍ അവകാശപ്പെട്ടു.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു