കൊച്ചി: ഉത്സവകാലത്തിന് ആവേശം പകർന്ന് കേരളത്തിൽ 500ലേറെ വിഡ വി എക്സ്2 വൈദ്യുത സ്കൂട്ടറുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തു. ഹീറോയുമായി സഹകരിച്ചാണ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിലായി വിപുലമായ വിതരണം നടത്തിയത്. സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ മാറിവരുന്ന താൽപര്യവും വിഡയിലുള്ള വിശ്വാസവും വ്യക്തമാക്കുന്നതാണ് ഈ നേട്ടം. കേരളത്തിൽ 580ലേറെ ചാർജിങ് ടച്ച് പോയിന്റുകളും 26 വിതരണകേന്ദ്രങ്ങളുമുള്ള വിഡ, ഉപഭോക്താക്കൾക്ക് സുഗമമായ സേവനം ഉറപ്പാക്കുന്നതിനായി ശൃംഖല കൂടുതൽ വിപുലീകരിക്കുകയാണ്. 92 മുതൽ 187 കിലോമീറ്റർ വരെ ഐഡിസി സർട്ടിഫൈഡ് ദൂരപരിധിയുള്ള വി എക്സ്2 ശ്രേണിയിൽ അഞ്ച് വകഭേദങ്ങളുണ്ട്. വി എക്സ്2 ഗോ, വി എക്സ്2 പ്ലസ് ശ്രേണികളിലായി വിവിധ ബാറ്ററി ശേഷിയുള്ള മോഡലുകൾ ലഭ്യമാണ്.
.

