റേ ബൈ താമര ഗുരുവായൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു

രാജ്യത്തെ ആദ്യ ഫെയ്ത്ത് ഇന്റലിജന്റ് ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ റേ ബൈ താമര ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എ.വി. ഗോപിനാഥ്, താമര ലെഷര്‍ എക്സ്പീരിയന്‍സസ് സി.ഇ.ഒ. എം.സി സമീര്‍,സീനിയര്‍ വൈസ് പ്രസിഡന്റ് ഓപ്പറേഷന്‍സ് മനോജ് മാത്യു, റേ ബൈ താമര ഗുരുവായൂര്‍ ജനറല്‍ മാനേജര്‍ രഞ്ജിത്ത് ആര്‍. എന്നിവര്‍ ചേര്‍ന്ന് ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ : താമര ലെഷര്‍ എക്സ്പീരിയന്‍സസിന്റെ പുതിയ ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ റേ ബൈ താമര ഗുരുവായൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എ.വി. ഗോപിനാഥ്, താമര ലെഷര്‍ എക്സ്പീരിയന്‍സസ് സി.ഇ.ഒ. എം.സി സമീര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ഓപ്പറേഷന്‍സ് മനോജ് മാത്യു, റേ ബൈ താമര ഗുരുവായൂര്‍ ജനറല്‍ മാനേജര്‍ രഞ്ജിത്ത് ആര്‍. എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. രാജ്യത്തെ ആദ്യ ഫെയ്ത്ത് ഇന്റലിജന്റ് ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡാണ് റേ ബൈ താമര.
ക്ഷേത്ര ആചാരങ്ങള്‍ക്ക് അനുയോജ്യമായ സേവനങ്ങള്‍, വിശ്വാസാധിഷ്ഠിത ഭക്ഷണരീതികള്‍, വ്യക്തിഗത യാത്രാ സഹായം, ‘മിത്ര’ പ്രതിനിധികളിലൂടെയുള്ള പ്രാദേശിക മാര്‍ഗനിര്‍ദേശം, സാംസ്‌കാരിക അനുഭവങ്ങള്‍ എന്നിവ റേയുടെ പ്രധാന സവിശേഷതകളാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.സി സമീര്‍ പറഞ്ഞു. തീര്‍ത്ഥാടകരുടെ വിശ്വാസം, പാരമ്പര്യം, യാത്രാ ആവശ്യങ്ങള്‍ എന്നിവ പരിഗണിച്ചുള്ള പ്രത്യേക അതിഥിസേവനമാണ് ബ്രാന്‍ഡ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂരില്‍ നിന്ന് ആരംഭിക്കുന്ന റേ ബൈ താമരയുടെ ശൃംഖല തിരുപ്പതി, വേളാങ്കണ്ണി, പളനി, തിരുവണ്ണാമലൈ തുടങ്ങിയ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2030-ഓടെ 25-ലധികം ഹോട്ടലുകള്‍ ആരംഭിക്കുകയാണ് ബ്രാന്‍ഡിന്റെ ലക്ഷ്യമെന്ന് സീനിയര്‍ വൈസ് പ്രസിഡന്റ് ഓപ്പറേഷന്‍സ് മനോജ് മാത്യു പറഞ്ഞു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു