സില്‍വര്‍ സ്റ്റോം പാര്‍ക്കില്‍ സ്‌കൈ സ്റ്റോം  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സില്‍വര്‍ സ്‌റ്റോമില്‍ എം.എല്‍.എ, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്ന നിലകളില്‍ ഓരോ തവണ വരുമ്പോഴും സഞ്ചാരികളെ ആകര്‍ക്ഷിക്കാന്‍ ഉതകുന്ന വ്യത്യസ്ഥങ്ങളായ ആശയങ്ങളാണ് മാനേജിംഗ് ഡയറകടര്‍ എ.ഐ ഷാലിമാറിന്റെ നേതൃത്വത്തില്‍ പാര്‍ക്കില്‍ കൊണ്ടുവരുന്നതെന്ന് വി.ഡി.സതീശന്‍

അതിരപ്പിള്ളി : വിനോദ സഞ്ചാരികള്‍ കേരളത്തില്‍ എത്തുകയും ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും ഇവിടെ തങ്ങുകയും വേണം. എങ്കില്‍ മാത്രമേ ടൂറിസം മേഖലയില്‍ ഉയര്‍ച്ചയുണ്ടാകുകയുള്ളുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. അതിരപ്പിള്ളിയിലെ സില്‍വര്‍ സ്റ്റോം പാര്‍ക്കില്‍ പുതിയതായി ആരംഭിച്ച സ്‌കൈ സ്റ്റോം കേബിള്‍ കാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ സമഗ്ര വികസനത്തിന് സ്വകാര്യ സംരംഭകരും, വലിയ പദ്ധതികളും അനിവാര്യമാണ്. കൊച്ചിയില്‍ ഓഷിനേറിയം, പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വന്നതുമുതലുള്ള മുഴുവന്‍ ഹിസ്റ്ററി അനാവരണം ചെയ്യുന്ന രാജ്യാന്തര മാരിറ്റയില്‍ മ്യൂസിയം, ഫിലിം സിറ്റി, എം.ടി.വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് കള്‍ച്ചറല്‍ പാര്‍ക്ക് തുടങ്ങി സഞ്ചാരികളെ ഏഴ് ദിവസം വരെ കേരളത്തില്‍ പിടിച്ചുനിറുത്താന്‍ പ്രേരിപ്പിക്കുന്ന ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാരിന്റെ  പട്ടികയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ സ്റ്റോം പോലുള്ള മികച്ച സംരംഭകര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകും. സില്‍വര്‍ സ്‌റ്റോമില്‍ എം.എല്‍.എ, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്ന നിലകളില്‍ ഓരോ തവണ വരുമ്പോഴും സഞ്ചാരികളെ ആകര്‍ക്ഷിക്കാന്‍ ഉതകുന്ന വ്യത്യസ്ഥങ്ങളായ ആശയങ്ങളാണ് മാനേജിംഗ് ഡയറകടര്‍ എ.ഐ ഷാലിമാറിന്റെ നേതൃത്വത്തില്‍ പാര്‍ക്കില്‍ കൊണ്ടുവരുന്നതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. കേബിള്‍ കാറിനൊപ്പം പ്രവര്‍ത്തനം ആരംഭിച്ച ജംഗിള്‍ സ്‌റ്റോം ഫോറസ്റ്റ് വില്ലേജിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലികുട്ടി നിര്‍വഹിച്ചു. മുഖ്യമന്ത്രിയും സംഘവും കേബിള്‍ കാര്‍ യാത്രയും നടത്തി.

മന്ത്രിമാരായ റോജി എം ജോണ്‍, ഒ.ജെ. ജനീഷ്, സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ശിഘ സുരേന്ദ്രന്‍, സില്‍വര്‍ സ്‌റ്റോം മാനേജിങ് ഡയറക്ടര്‍ എ.ഐ.ഷാലിമാര്‍,  ചാലക്കുടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷിബു ആലീസ്, അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി പൗലോസ്, ജില്ല വ്യവസായ കേന്ദ്രം ജില്ലാ മാനേ ജര്‍ ഷീബ,  ശങ്കര കൃഷ്ണ രാമലിംഗം, ടി. എ നവാസ്, പി. ജെ ജോയ്, അനീഷ് ഉണ്ണി കൃഷ്ണന്‍, സില്‍വര്‍ സ്‌റ്റോം ചെയര്‍മാന്‍ പി.കെ അബ്ദുല്‍ ജലീല്‍, സീ ഷോര്‍ മുഹമ്മദലി, പ്രൊമോട്ടര്‍ സിറാജ് വലിയവീട്ടില്‍, വി.എ.അരവിന്ദാക്ഷന്‍, കെ.സ്വാതി ഷാ, മുഹമ്മദ് ഹാസിം, കെ.രാമചന്ദ്രന്‍, ഇ.കെ ഷാജിത് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഐ.പി.ഒയ്ക്ക് നേതൃത്വം നല്‍കിയവരെയും, സില്‍വര്‍ സ്റ്റോമില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചവരെയും മുഖ്യമന്ത്രി മെമന്റൊ നല്‍കി ആദരിച്ചു.

ഫോട്ടോക്യാപ്ഷന്‍ 

1) അതിരപ്പിള്ളി സില്‍വര്‍‌സ്റ്റോം പാര്‍ക്കില്‍ പുതിയതായി ആരംഭിച്ച സ്‌കൈ സ്റ്റോം കേബിള്‍ കാറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു.

2) അതിരപ്പിള്ളി സില്‍വര്‍‌സ്റ്റോം പാര്‍ക്കില്‍ പുതിയതായി ആരംഭിച്ച സ്‌കൈ സ്റ്റോം കേബിള്‍ കാറില്‍ യാത്ര ചെയ്യുന്ന മുഖ്യ മന്ത്രി വി.ഡി.സതീശന്‍, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ എ.ഐ.ഷാലിമാര്‍,സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ എന്നിവര്‍ ആകാശ കാഴ്ച്ച ആസ്വദിക്കുന്നു.

3) അതിരപ്പിള്ളി സില്‍വര്‍‌സ്റ്റോം പാര്‍ക്കില്‍ പുതിയതായി ആരംഭിച്ച സ്‌കൈ സ്റ്റോം കേബിള്‍ കാറിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശന്‍ ജംഗിള്‍ പാര്‍ക്കിലെ ബ്ലൂ ആന്‍ഡ് എല്ലോ മക്കാവിനെ കൈയിലെടുത്തപ്പോള്‍

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു