ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി – ഈ മൂന്ന് ശക്തികളിലൂടെയുള്ള ശക്തമായ നിശ്ചയദാര്‍ഢ്യം പ്രകൃതിയുടെ നിയമങ്ങളെ പോലും മാറ്റിമറിക്കുകയും ദൈവീകമായ സഹായം ലഭ്യമാക്കുകയും ചെയ്യും
കൊച്ചി : ശക്തമായ നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ എന്തും സാധ്യമാകുമെന്ന് സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി. ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി – ഈ മൂന്ന് ശക്തികളിലൂടെയുള്ള ശക്തമായ നിശ്ചയദാര്‍ഢ്യം പ്രകൃതിയുടെ നിയമങ്ങളെ പോലും മാറ്റിമറിക്കുകയും ദൈവീകമായ സഹായം ലഭ്യമാക്കുകയും ചെയ്യും എന്ന് മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി പറഞ്ഞു. അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസില്‍ നടന്ന ബിരുദദാന ചടങ്ങുകളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമൃത ആശുപത്രിയിലെ അമൃതായനം ഓഡിറ്റോറിയത്തില്‍ നടന്ന ബിരുദദാന ചടങ്ങില്‍ വിവിധ വിഭാഗങ്ങളില്‍ നിന്നായി 262 പേര് ബിരുദവും, 317 പേര് ബിരുദാനന്തര ബിരുദവും, 30 പേര് പി.എച്ച്.ഡി. ബിരുദവും കരസ്ഥമാക്കി.
ഓഗസ്റ്റ് 22,23 എന്നീ രണ്ട് ദിവസങ്ങളിലായാണ് ബിരുദാദാന സമര്‍പ്പണം പൂര്‍ത്തിയാക്കിയത്.

ഓഗസ്റ്റ് 22-ന് നടന്ന ചടങ്ങില്‍ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. ദിലീപ് ഗോപിനാഥ് നായിക് മുഖ്യാതിഥിയായിരുന്നു. ഇന്‍ ആപ്പ് സഹസ്ഥാപകനും സിഇഒയും നാസ്കോം നാഷണല്‍ കൗണ്‍സില്‍ അംഗവുമായ വിജയ് കുമാര്‍, അമൃത സ്കൂള്‍ ഓഫ് ബിസിനസ് പ്രിന്‍സിപ്പല്‍ പ്രൊഫ. രാജീവ് പ്രസാദ്, അമൃത സ്കൂള്‍ ഓഫ് നാനോസയന്‍സസ് ആന്‍ഡ് മോളിക്യുലര്‍ മെഡിസിന് ഡീന്‍ ഡോ. ശാന്തി നായര്‍, അമൃത വിശ്വ വിദ്യാപീഠം ഡെപ്യൂട്ടി രജിസ്ട്രാര്‍ ഡോ. പ്രശാന്ത് ആര് നായര്‍, സ്കൂള്‍ ഓഫ് ഡെന്റിസ്റ്ററി പ്രിന്‍സിപ്പല്‍ ഡോ. ബാലഗോപാല്‍ വര്‍മ്മ, ഹെല്‍ത്ത് സയന്‍സ് റിസര്‍ച്ച് ഡീന്‍ ഡോ. ഡി. എം. വാസുദേവന്‍, സ്കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന് തുടങ്ങിയവര്‍ പങ്കെടുത്തു .
ഓഗസ്റ്റ് 23-ന് സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ലഖ്നൗ ഡയറക്ടര്‍ ഡോ. രാധാ രംഗരാജന് മുഖ്യാതിഥിയായിരുന്നു. അമൃത സ്കൂള്‍ ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ ഡോ. സബിത എം., അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാര്‍ ഡോ. ബിപിന്‍ നായര്‍, അക്കാദമിക്സ് അസോസിയേറ്റ് പ്രൊവോസ്റ്റ് ഡോ. ശാന്തികുമാര്‍ വി. നായര്‍, അമൃത വിശ്വവിദ്യാപീഠം കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ് ഡോ. പി. കൃഷ്ണകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരങ്ങള്‍, റാങ്ക് സര്‍ട്ടിഫിക്കറ്റുകള്‍, പി.എച്ച്.ഡി. ബിരുദങ്ങള്‍ എന്നിവയും വിതരണം ചെയ്തു. അമൃത വിശ്വവിദ്യാപീഠം, അമൃത ആശുപത്രി എന്നിവയുടെ വിവിധ വിഭാഗങ്ങളിലെ മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവരും ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.

