നെഹ്റു ട്രോഫി വള്ളംകളിയില്‍ എന്‍.എസ്.ഇ. നിക്ഷേപക അവബോധ പരിപാടി സംഘടിപ്പിച്ചു

കൊച്ചി: സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും (സെബി) നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടെയും (എന്‍.എസ്.ഇ.) ആഭിമുഖ്യത്തില്‍, ആലപ്പുഴയിലെ പുന്നമട കായലില്‍ നടന്ന നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നിക്ഷേപക അവബോധ പവലിയന്‍ സംഘടിപ്പിച്ചു. രാജ്യത്തുടനീളം സാമ്പത്തിക സാക്ഷരതയും നിക്ഷേപക സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സെക്യൂരിറ്റീസ് മാര്‍ക്കറ്റ് പങ്കാളികളുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കിയത്.

വള്ളംകളിയുടെ ആത്മാവും നിക്ഷേപ തത്വങ്ങളും തമ്മിലുള്ള സമാനതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട്, സുരക്ഷിതവും വിവരം ബോദ്ധ്യപ്പെട്ടുള്ളതുമായ നിക്ഷേപത്തിന്റെ പ്രാധാന്യം പവലിയന്‍ സന്ദര്‍ശകരിലേക്ക് എത്തിച്ചു. നിക്ഷേപക അവകാശങ്ങള്‍, തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞ് ഒഴിവാക്കല്‍, സാമ്പത്തിക ആസൂത്രണം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഗെയിമുകള്‍ ഉള്‍പ്പെടെയുള്ള വിവിധ സംവേദനാത്മക പ്രവര്‍ത്തനങ്ങള്‍ പവലിയനില്‍ ഒരുക്കിയിരുന്നു.

സാമ്പത്തിക അവബോധത്തെ ഒരു ജനപ്രിയ കായിക ഉത്സവത്തിലേക്ക് എത്തിക്കുന്നതിലൂടെ, പരമ്പരാഗത പ്ലാറ്റ്ഫോമുകള്‍ക്കപ്പുറത്തേക്ക് നീങ്ങാനും വൈവിധ്യമാര്‍ന്ന പ്രേക്ഷകരുമായി സംവദിക്കാനുമാണ് എന്‍.എസ്.ഇ.യും സെബിയും ഇതിലൂടെ ലക്ഷ്യമിടുന്നത്. നിക്ഷേപക വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി നിരവധി പ്രമുഖ വ്യക്തികളും മാര്‍ക്കറ്റ് സ്ഥാപനങ്ങളും ഈ ചടങ്ങില്‍ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു