36 ശതമാനം വളർച്ചയുമായി മീശോ

കൊച്ചി: ഉത്സവകാല ഓൺലൈൻ ഷോപ്പിങ്ങിൽ മീശോ മികച്ച വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ പ്ലാറ്റ്‌ഫോമിലെ ഓർഡറുകളിൽ 36 ശതമാനവും ജിഎംവിയിൽ 38 ശതമാനവും വർധനയുണ്ടായി. ആകെ ഓർഡറുകളുടെ 73 ശതമാനവും നോൺ-മെട്രോ വിപണികളിൽ നിന്നാണ് ലഭിച്ചത്. ടയർ 3, ടയർ 4 നഗരങ്ങളിലാണ് ഏറ്റവും വേഗത്തിലുള്ള വളർച്ച രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ദാദ്രിയിൽ 105 ശതമാനം വളർച്ചയുണ്ടായി. അതേസമയം, 58 ശതമാനം ഓർഡറുകളും പ്രീപെയ്ഡ് പേയ്‌മെന്റ് വഴിയായിരുന്നു. ഉൽപ്പന്നങ്ങൾ വിൽക്കുന്ന വിൽപ്പനക്കാരുടെ എണ്ണത്തിലും 72 ശതമാനം വർധനയുണ്ടായി. വ്യക്തിഗത പേരുകളുള്ള രാഖികൾക്കും ആവശ്യക്കാർ വർധിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു