കൊച്ചി: ഉത്സവകാല ഓൺലൈൻ ഷോപ്പിങ്ങിൽ മീശോ മികച്ച വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ പ്ലാറ്റ്ഫോമിലെ ഓർഡറുകളിൽ 36 ശതമാനവും ജിഎംവിയിൽ 38 ശതമാനവും വർധനയുണ്ടായി. ആകെ ഓർഡറുകളുടെ 73 ശതമാനവും നോൺ-മെട്രോ വിപണികളിൽ നിന്നാണ് ലഭിച്ചത്. ടയർ 3, ടയർ 4 നഗരങ്ങളിലാണ് ഏറ്റവും വേഗത്തിലുള്ള വളർച്ച രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ദാദ്രിയിൽ 105 ശതമാനം വളർച്ചയുണ്ടായി. അതേസമയം, 58 ശതമാനം ഓർഡറുകളും പ്രീപെയ്ഡ് പേയ്മെന്റ് വഴിയായിരുന്നു. ഉൽപ്പന്നങ്ങൾ വിൽക്കുന്ന വിൽപ്പനക്കാരുടെ എണ്ണത്തിലും 72 ശതമാനം വർധനയുണ്ടായി. വ്യക്തിഗത പേരുകളുള്ള രാഖികൾക്കും ആവശ്യക്കാർ വർധിച്ചു.

