ബന്ദന്‍ ബാങ്കിന് 2000 ശാഖകള്‍

കൊച്ചി: പതിനൊന്നാം വാര്‍ഷിക ദിനത്തില്‍ ശാഖകളുടെ എണ്ണം 2,000 തികച്ച് പ്രമുഖ ബന്ദന്‍ ബാങ്ക്. ചെന്നൈ എഗ്മോറില്‍ പുതിയ ശാഖ തുറന്നതോടെയാണ് 2000 എന്ന നാഴികക്ക് തിച്ചത്. രാജ്യത്തെ ബാങ്കിന്റെ ആകെ ബാങ്കിങ് ഔട്ട്ലെറ്റുകളുടെ എണ്ണം 6,400 ആയി. ഇതോടെ രാജ്യത്തെ മുന്‍നിര മൂന്ന് സ്വകാര്യ ബാങ്കുകളുടെ നിരയിലേക്ക് ബന്ദന്‍ ബാങ്ക് എത്തി. നഗര, അര്‍ധനഗര, ഗ്രാമീണ മേഖലകളിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം. മൈക്രോഫിനാന്‍സ് ഉപഭോക്താക്കള്‍ക്കായി ലളിതമായ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന എംബന്ധന്‍ ലൈറ്റ് മൊബൈല്‍ ആപ്ലിക്കേഷനും ബാങ്ക് അവതരിപ്പിച്ചു. ആധാര്‍ അധിഷ്ഠിത ഓണ്‍ബോര്‍ഡിങ്, അക്കൗണ്ട് വിവരങ്ങള്‍, വായ്പ തിരിച്ചടവ്, സ്റ്റേറ്റ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍, ചാറ്റ്‌ബോട്ട് സഹായം, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷാ പിന്തുണ എന്നിവ ആപ്പിലുണ്ട്. 36 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ 35 ഇടങ്ങളിലും ബാങ്കിന് സാന്നിധ്യമുണ്ട്

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു