നെടുമ്പാശ്ശേരി: അങ്കമാലി മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റ് നമ്പർ 58-ന്റെ ആഭിമുഖ്യത്തിൽ നെടുമ്പാശ്ശേരി എം.എ.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് ‘ഉണർവ് 2026’ സമാപിച്ചു. ഓഗസ്റ്റ് 21 മുതൽ 27 വരെ സംഘടിപ്പിച്ച ക്യാമ്പിൽ വൈവിധ്യമാർന്ന സാമൂഹിക, പാരിസ്ഥിതിക ബോധവൽക്കരണ പരിപാടികളാണ് നടന്നത്.
ഓഗസ്റ്റ് 21-ന് വൈകിട്ട് അഞ്ചിന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഷെമി ജോർജ് അധ്യക്ഷത വഹിച്ചു. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. യൂഹാനോൻ മാർ പൊളിക്കാർപ്പോസ് മെത്രാപ്പോലീത്ത ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
‘ലഹരിയും ടി.ബി.യും വിമുക്തമായ ഭാരതം’ എന്ന പ്രധാന പ്രമേയത്തെ ആസ്പദമാക്കിയാണ് ഏഴു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കൽ, ടി.ബി. പ്രതിരോധം, പ്രകൃതി സംരക്ഷണം, സാമ്പത്തിക അച്ചടക്കം, വ്യക്തിത്വ വികാസം, നൈപുണ്യ വികസനം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ നയിച്ച വൈവിധ്യമാർന്ന ക്ലാസുകളും ബോധവൽക്കരണ പരിപാടികളും ഇതിന്റെ ഭാഗമായി നടന്നു. ക്യാമ്പംഗങ്ങളായ വളണ്ടിയർമാരുടെ കലാപരിപാടികളും സേവന പ്രവർത്തനങ്ങളും ക്യാമ്പിന് മാറ്റ് കൂട്ടി.
എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ.)ഡി. മാവൂത്തുംസർവ്വകലാശാല എൻ.എസ്.എസ്. കോർഡിനേറ്റർ ഡോ. ഇ. എന്‍. ശിവദാസനുംക്യാമ്പ് സന്ദർശിച്ച് വളണ്ടിയർമാർക്ക് മാർഗ്ഗനിർദ്ദേശങ്ങളും പ്രോത്സാഹനവും നൽകി.

