കേരളത്തിൽ സാന്നിധ്യം ശക്തമാക്കി ടൂർ ഓൺ

കൊച്ചി: കേരള ക്രിക്കറ്റ് ലീഗിലെ തിരുവനന്തപുരം റോയൽസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ട്രാവൽ, ടൂർ കമ്പനിയായ ടൂർ ഓൺ. കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സഹകരണം. യാത്രയും ക്രിക്കറ്റും തമ്മിലുള്ള ബന്ധം പ്രയോജനപ്പെടുത്തി കേരളത്തിലെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിലുടനീളം യാത്ര കൂടുതൽ എളുപ്പവും വ്യക്തിഗതവുമായ അനുഭവമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ടൂർ ഓൺ വിപുലീകരിച്ചുവരികയാണ്. 2025ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്‌സുമായുള്ള സ്പോൺസർഷിപ്പ് പങ്കാളിത്തത്തിലൂടെ ദേശീയതലത്തിൽ ബ്രാൻഡ് ശ്രദ്ധനേടിയിരുന്നു. കേരള വിപണിയിൽ കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള അടുത്ത ചുവടുവയ്പ്പാണ് തിരുവനന്തപുരം റോയൽസുമായുള്ള പങ്കാളിത്തമെന്ന് ടൂർ ഓൺ സ്ഥാപകനും സിഇഒയുമായ വികാഷ് മനോഹരൻ പറഞ്ഞു. യാത്ര, ടൂറിസം, കായികം എന്നിവയെ സംയോജിപ്പിച്ചുള്ള കൂടുതൽ പങ്കാളിത്തങ്ങൾ തേടുമെന്നും കമ്പനി വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു