സെൻട്രൽ സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവം: മികച്ച മുന്നേറ്റവുമായി ദി വൈറ്റ് സ്‌കൂൾ കടലുണ്ടി നഗരം

മലപ്പുറം സെൻട്രൽ സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ കാറ്റഗറി ഒന്നിൽ ഓവർഓൾ കിരീടവുമായി ദി വൈറ്റ് സ്കൂൾ കടലുണ്ടി നഗരം ടീം

കടലുണ്ടി നഗരം:  ഊരകം സെന്റ് അൽഫോൻസാ പബ്ലിക് സ്‌കൂളിൽ വെച്ച് നടന്ന സെൻട്രൽ സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കി ദി വൈറ്റ് സ്‌കൂൾ കടലുണ്ടി നഗരം. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള മൂവായിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരങ്ങളിലാണ് കുറഞ്ഞ മത്സരാർത്ഥികളുമായി പങ്കെടുത്ത ദി വൈറ്റ് സ്‌കൂൾ ഉന്നത നേട്ടം കൈവരിച്ചത്.

25 ഒന്നാം സ്ഥാനങ്ങളും 27 രണ്ടാം സ്ഥാനങ്ങളും 56 മൂന്നാം സ്ഥാനങ്ങളും നേടി സ്‌കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. സർഗധാര (സെമിസ്റ്റേജ്) മത്സരങ്ങളിൽ എല്ലാ കാറ്റഗറികളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ടീം, സ്റ്റേജ് ഇനങ്ങളിൽ കാറ്റഗറി ഒന്നിൽ ഓവർഓൾ കിരീടവും കാറ്റഗറി രണ്ടിൽ രണ്ടാം സ്ഥാനവും നേടി. കാറ്റഗറി മൂന്നിൽ 435 പോയിന്റും കാറ്റഗറി നാലിൽ 339 പോയിന്റും നേടി. മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളിലെ പ്രസംഗം, പദ്യപാരായണം, രചന, ചിത്രരചന എന്നിവയിലും ലളിതഗാനം, മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങിയ കലാ ഇനങ്ങളിലും വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിന് പിന്നിലെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു