റെഡ്മി 17സി 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കി ഷവോമി ഇന്ത്യ

തിരുവനന്തപുരം : പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി ഇന്ത്യ, തങ്ങളുടെ പുതിയ സ്മാർട്ട്‌ഫോണായ ‘റെഡ്മി 17സി 5ജി’ (Redmi 17C 5G) ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി വ വിൽപ്പന ആരംഭിച്ചു. 6.9 ഇഞ്ച് വലിയ ഡിസ്‌പ്ലേ, 120 ഹെർട്‌സ് അഡാപ്റ്റീവ്സിങ്ക് പുതുക്കൽ നിരക്ക്, കണ്ണുകളുടെ സംരക്ഷണത്തിനായുള്ള ടിയുവി റൈൻലാൻഡ് സാക്ഷ്യപത്രം എന്നിവയോടെയാണ് ഈ ഫോൺ എത്തുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ 12 ജിബി വരെ റാം പിന്തുണയും ഷവോമി ഹൈപ്പർഒഎസ് 3 (HyperOS 3) ഓപ്പറേറ്റിംഗ് സിസ്റ്റവുമുണ്ട്. ഗൂഗിൾ ജെമിനി, സർക്കിൾ ടു സെർച്ച് തുടങ്ങിയ ആധുനിക എ.ഐ സവിശേഷതകളും ഇതിലുണ്ട്. 6000 എം.എ.എച്ച് ബാറ്ററിയും 33 വാട്ട് അതിവേഗ ചാർജിംഗുമാണ് മറ്റൊരു പ്രധാന ആകർഷണം. 50 മെഗാപിക്‌സൽ എ.ഐ ക്യാമറ, ഐ.പി64 വാട്ടർ/ഡസ്റ്റ് റെസിസ്റ്റൻസ്, വെറ്റ് ടച്ച് സാങ്കേതികവിദ്യ 2.0 എന്നിവയും ഫോണിലുണ്ട്. 4GB + 128GB പതിപ്പിന് 20,999 രൂപയും 6GB + 128GB പതിപ്പിന് 22,999 രൂപയുമാണ് വില. എം.ഐ ഡാറ്റ് കോം (Mi.com), ആമസോൺ, ഷവോമി റീട്ടെയിൽ കേന്ദ്രങ്ങൾ എന്നിവ വഴി ഫോൺ ലഭ്യമാണ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു