കൊച്ചി : പ്രമുഖ തദ്ദേശീയ ഓഡിയോ-ടെക് ബ്രാൻഡായ മിവി തങ്ങളുടെ ആദ്യത്തെ സ്മാർട്ട്ഫോണായ ‘മിവി വൺ 5ജി’ (Mivi One 5G) വിപണിയിൽ അവതരിപ്പിച്ചു. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയിലൂടെ പുറത്തിറക്കിയ ഈ ഫോൺ, ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 11,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകും.
ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 6.75 ഇഞ്ച് എച്ച്.ഡി പ്ലസ് 120 ഹെർട്സ് ഡിസ്പ്ലേയും സ്റ്റോക്ക് ആൻഡ്രോയിഡ് 16 (Stock Android 16) ഓപ്പറേറ്റിംഗ് സിസ്റ്റവുമാണുള്ളത്. 50 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ സെൽഫി ക്യാമറ, 18 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ. ഐ.പി64 റെസിസ്റ്റൻസ്, ക്ലിയർടോക്ക് ശബ്ദ നിയന്ത്രണ സാങ്കേതികവിദ്യ, സൈഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഫോണിലുണ്ട്. ബ്ലൂ, പിങ്ക്, ഗ്രീൻ, ബർഗണ്ടി, നേവി ബ്ലൂ എന്നീ അഞ്ച് നിറങ്ങളിൽ ലഭ്യമാകുന്ന ഫോണിന്റെ 4GB + 128GB പതിപ്പിന് 11,999 രൂപയും, 6GB + 128GB പതിപ്പിന് 13,499 രൂപയും, 8GB + 128GB പതിപ്പിന് 14,999 രൂപയുമാണ് ഉത്സവകാല ഓഫർ വില.

