‘ഫെസ്റ്റീവ് ട്രീറ്റ്‌സ് 2026’ അവതരിപ്പിച്ച് എച്ച്‌ഡിഎഫ്‌സി ബാങ്ക്

കൊച്ചി : ഉത്സവകാല ഷോപ്പിംഗ് കൂടുതൽ ലാഭകരമാക്കുന്നതിനായി പതിനായിരത്തിലധികം ആകർഷകമായ ഓഫറുകളോടെ എച്ച്‌ഡിഎഫ്‌സി ബാങ്ക് ‘ഫെസ്റ്റീവ് ട്രീറ്റ്‌സ് 2026’ (Festive Treats 2026) അവതരിപ്പിച്ചു. വിവിധ വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, സേവിംഗ്സ്, കറന്റ് അക്കൗണ്ടുകൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിലെ ഈസിഇഎംഐ (EasyEMI) എന്നിവയിലാണ് ബാങ്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കിന്റെ ക്രെഡിറ്റ് കാർഡുകളും ഈസിഇഎംഐ സൗകര്യവും ഉപയോഗിച്ചുള്ള വാങ്ങലുകളിൽ ഉപഭോക്താക്കൾക്ക് 70,000 രൂപ വരെ ലാഭിക്കാൻ സാധിക്കും.

ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, യാത്ര, ആഭരണങ്ങൾ, ഗൃഹാലങ്കാര വസ്തുക്കൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലാണ് ഓഫറുകൾ ലഭ്യമാക്കിയിരിക്കുന്നത്. എൽ.ജി, സാംസങ്, വൺപ്ലസ്, മിന്ത്ര, മേക്ക്‌മൈട്രിപ്പ്, ക്രോമ, റിലയൻസ് ഡിജിറ്റൽ തുടങ്ങിയ പ്രമുഖ ആഗോള, ദേശീയ ബ്രാൻഡുകളുമായി സഹകരിച്ചാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് ഈ പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തുടനീളം വിവിധ ഘട്ടങ്ങളിലായി ദീപാവലി വരെ ഫെസ്റ്റീവ് ട്രീറ്റ്‌സ് ഓഫറുകൾ ലഭ്യമായിരിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു