ചെറുതുരുത്തിയില്‍ അമൂല്യ ഔഷധച്ചെടികളുടെ ഉദ്യാനം തുറന്നു

ചെറുതുരുത്തി ഹോര്‍ത്തൂസ് മലബാറിക്കസ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആയുര്‍ ഉദ്യാനം ഡോ. കെ. എസ്. വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: ചെറുതുരുത്തി ഹോര്‍ത്തൂസ് മലബാറിക്കസ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപൂര്‍വ്വ ആയൂര്‍വേദ ഔഷധ സസ്യങ്ങളുടെ ഉദ്യാനം ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. കെ. എസ്. വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ ചികിത്സ ഫലപ്രദമാകണമെങ്കില്‍ നമ്മുടെ ചുറ്റുവട്ടത്തുള്ള തനത് ഔഷദസസ്യങ്ങളെ തിരിച്ചറിഞ്ഞു സംരക്ഷിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഡോ. കിരാതമൂര്‍ത്തി, ഡോ. അഞ്ജു കെ. പി., ഡോ. ജിജി മാത്യു, ഡോ. ലത കെ. കെ., ഡോ. അനൂപ് പി. ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നമ്മുടെ നാട്ടിലെ അന്യംനിന്നു പോകുന്ന ഔഷധ സസ്യങ്ങളെ സംരക്ഷിക്കുവാനും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവയെ പരിചയപ്പെടുത്തുവാനും ആരംഭിച്ചതാണ് ആയുര്‍ ഉദ്യാന്‍ എന്ന ഔഷധ ഉദ്യാനമെന്ന്  എച്ച്എംബിജി ആര്‍ ചെയര്‍മാന്‍ സാം സന്തോഷ് പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്കായി മൂന്നു ദിവസത്തെ ദ്രവ്യ ബോധിനി എന്ന  പരിശീലന പരിപാടിക്കും തുടക്കമായി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു