കൊച്ചി: ആധുനിക വീടുകളുടെയും സ്ഥാപനങ്ങളുടെയും ഔട്ട്‌ഡോർ ഇടങ്ങളുടെ ഭംഗിയും ഉപയോഗക്ഷമതയും വർധിപ്പിക്കുന്നതിനായി ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ് ‘വാൾസ്മൈൽ ഔട്ട്ഡോർ ഡെക്കോ വാൾ ലൈറ്റ്’ ശ്രേണി വിപണിയിൽ അവതരിപ്പിച്ചു. ബാൽക്കണി, പോർച്ച്, പൂൾസൈഡ്, ലോബി, പാർക്കിംഗ് ഏരിയകൾ എന്നിവയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. ലീനിയ, നെക്സോ, പ്രിസം, ഹാലോ എന്നീ നാല് മോഡലുകളിലാണ് ഈ ലൈറ്റിംഗ് ശ്രേണി ലഭ്യമാകുന്നത്. ഐ.പി 54 വാട്ടർ റെസിസ്റ്റൻസ്, 3 കെ.വി വരെ സർജ് പ്രൊട്ടക്ഷൻ, യു.വി/ഐ.ആർ രശ്മികളില്ലാത്ത പ്രകാശം, സി.ആർ.ഐ>80 നിലവാരം, എളുപ്പത്തിലുള്ള ഇൻസ്റ്റലേഷൻ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. ബി.ഐ.എസ് രജിസ്ട്രേഷനും ഒരു വർഷത്തെ വാറന്റിയുമുള്ള ഈ ഉൽപ്പന്നങ്ങൾ 1,000 രൂപ മുതൽ 2,000 രൂപ വരെയുള്ള വിലയിൽ ക്രോംപ്ടൺ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

