റോയൽ എൻഫീൽഡ് ‘ഒൺ റൈഡ് 2026’ സെപ്റ്റംബർ 20-ന്

മോട്ടോർസൈക്കിൾ ആഘോഷത്തോടൊപ്പം മഞ്ഞുപുള്ളിപ്പുലി സംരക്ഷണവും ലക്ഷ്യം

കൊച്ചി :  റോയൽ എൻഫീൽഡ് അതിന്റെ 125-ാം വാർഷിക വേളയിൽ, ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന വാർഷിക പ്യൂർ മോട്ടോർസൈക്ലിംഗ് ആഘോഷമായ ‘ഒൺ റൈഡ് 2026’ (One Ride 2026) സെപ്റ്റംബർ 20-ന് നടക്കും. “ഓരോ റൈഡറും. ഓരോ റോഡും. ഒരു ദൗത്യം.” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ഈ സംരംഭത്തിൽ 60 രാജ്യങ്ങളിലായി 1,600-ലധികം റൈഡുകളാണ് ഒരുക്കുന്നത്. 2011 മുതൽ തുടർച്ചയായി നടക്കുന്ന ഈ ആഗോള കൂട്ടായ്മ ഇത്തവണ ഹിമാലയൻ മേഖലയിലെ പനിച്ചിറുതകളുടെ (Snow Leopard) സംരക്ഷണത്തിനായാണ് സമർപ്പിച്ചിരിക്കുന്നത്. റൈഡിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും വേണ്ടി റോയൽ എൻഫീൽഡ് തങ്ങളുടെ സോഷ്യൽ മിഷൻ വഴി മഞ്ഞുപുള്ളിപ്പുലികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിലേക്ക് സംഭാവന നൽകും. നിലവിൽ ഇന്ത്യയിലുള്ള 718-ഓളം പനിച്ചിറുതകളെയും അവയുടെ 10,500 ച.കി.മീറ്ററോളം വരുന്ന ആവാസമേഖലകളെയും സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിലേക്ക് ഈ ആഗോള റൈഡ് വലിയ പങ്കുവഹിക്കും. അടുത്തുള്ള റോയൽ എൻഫീൽഡ് ഡീലർഷിപ്പുകൾ വഴിയും ഓൺലൈനായും റൈഡർമാർക്ക് അവസാനഘട്ട രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു