ഡിപി വേൾഡ് കൊച്ചി സർവ്വകാല പ്രതിമാസ ചരക്ക് കൈകാര്യ ശേഷി രേഖപ്പെടുത്തി

കൊച്ചി : ഡിപി വേൾഡ് കൊച്ചിയുടെ ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ (ICTT) 2026 ഓഗസ്റ്റിൽ സർവ്വകാല റെക്കോർഡ് കൈവരിച്ചു. ഓഗസ്റ്റിൽ മാത്രം 97,952 ടി.ഇ.യു (TEU) കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത ടെർമിനൽ, മുൻവർഷത്തെ അപേക്ഷിച്ച് 51 ശതമാനം വാർഷിക വളർച്ചയും നടപ്പ് സാമ്പത്തിക വർഷത്തിൽ (2026-27) ഇതുവരെ 19 ശതമാനം വളർച്ചയും രേഖപ്പെടുത്തി. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ വർദ്ധിച്ചുവന്ന 51 അഡിഷണൽ കപ്പലുകളുടെ ചരക്ക് നീക്കം ടെർമിനൽ കാര്യക്ഷമമായി പൂർത്തിയാക്കി. വല്ലാര്പാടത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയർഹൗസിംഗ് സോൺ (FTWZ) പ്രയോജനപ്പെടുത്തി വിദേശ വ്യാപാരവും ചരക്ക് വിതരണവും കൂടുതൽ വേഗത്തിലാക്കാൻ കഴിഞ്ഞത് ഈ നേട്ടത്തിന് ആക്കം കൂട്ടി. ആഗോള വിതരണ ശൃംഖലയിലെ മാറ്റങ്ങൾക്കിടയിലും അന്താരാഷ്ട്ര സമുദ്ര പാതകളിൽ ഇന്ത്യയുടെ പ്രധാന വ്യാപാര കവാടമായി കൊച്ചിയുടെ സ്ഥാനം ഉറപ്പിക്കാൻ ഈ നേട്ടത്തിലൂടെ സാധിച്ചതായി ഡിപി വേൾഡ് സബ്‌കോണ്ടിനന്റ് (ഇന്ത്യ) കൺട്രി മാനേജർ ഹേമന്ത് കുമാർ റൂയിയ പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു