കൊച്ചി : പതിനാറ് വര്‍ഷമായി എറണാകുളം ഗാന്ധിനഗറില്‍ പ്രവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനയായ ഫേസ് ഫൗണ്ടേഷന് ശാരീരികമായ പരിമിതികള്‍ കൊണ്ടും രോഗങ്ങള്‍ മൂലവും നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാതെ പ്രയാസമനുഭവിക്കുന്ന 200 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോദ്ഘാടനം സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന് ഓഫ് കേരള (സ്വാക്ക്) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.സിയാവുദ്ദീന് നിര്‍വ്വഹിച്ചു. ഗാന്ധിനഗറിലെ ഫേസ് ഫൗണ്ടേഷനില്‍ നടന്ന ഓണാഘോഷം സ്വാക്ക് സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പെട്ട ഉദ്ഘാടനം ചെയ്തു. ഫേസ് ഫൗണ്ടേഷന് മുഖ്യ രക്ഷാധികാരി പ്രൊഫ.മോനമ്മ കോക്കാട്ട്, ഫേസ് പ്രസിഡന്റ് ടി ആര് ദേവന്, കുരുവിള മാത്യൂസ്. സ്വാക്ക് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസീസ്. കെ.പി ശിവദാസ്. സഹല്‍ ഇടപ്പള്ളി. എംജി ശ്രീജിത്ത്. കുമ്പളം രവി. ഡിവിഷന് കൗണ്‍സിലര്‍ നിര്‍മ്മല ടീച്ചര്‍. കെ വി സാബു. ആര് ഗിരീഷ്. രാജേന്ദ്രപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. ടി.ജെ.വിനോദ് എം.എല്‍.എ ഓണ സദ്യ വിളമ്പി. സിനിമാതാരം അഞ്ജന കുറുപ്പ് പ്രദീപ് പള്ളുരുത്തി എന്നിവര്‍ ചേര്‍ന്ന് എല്ലാവര്ക്കും ഓണക്കോടി നല്കി. ഗായകന്മാരായ പ്രദീപ് പള്ളുരുത്തി. ഷിജു അഞ്ചുമന. പി.ജെ സെബാസ്റ്റ്യന്‍ പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് സിജു ചാലക്കുടി എന്നിവരുടെ നേതൃത്വത്തില്‍ കലാപരിപാടിയും സംഘടിപ്പിച്ചു.
കൊച്ചി നഗരത്തിലെ തെരുവുകളില്‍ മാലിന്യം ശേഖരിച്ച് ജീവിക്കുന്നവര്‍ സമനില തെറ്റി നാടും വീടും തിരിച്ചറിയാതെ കൊച്ചി നഗരത്തിന്റെ തെരുവോരങ്ങളില്‍ എത്തിപ്പെട്ടവര്‍, കിടന്നുറങ്ങാന്‍ ഇടമില്ലാതെ നഗരത്തിലെ കടവരാന്തകളില്‍ അന്തിയുറങ്ങുന്നവര്‍ തുടങ്ങിയ ജീവിതത്തിന്റെ ഏറ്റവും താഴെത്തട്ടില്‍ പരാശ്രയം ഇല്ലാതെ ജീവിക്കുന്ന മനുഷ്യര്‍ക്ക് കഴിഞ്ഞ 16 വര്‍ഷമായി എല്ലാ ദിവസവും സൗജന്യ ഭക്ഷണം നല്‍കിവരുന്ന സന്നദ്ധ സംഘടനയാണ് ഫേസ് ഫൗണ്ടേഷന്.

