കൊട്ടക് ബിസ് ലാബ്‌സ് സീസണ്‍ 3; 100-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ

കൊച്ചി : കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സി.എസ്.ആര്‍. സംരംഭമായ ‘കൊട്ടക് ബിസ് ലാബ്‌സ് ആക്്‌സിലറേറ്റര്‍ പ്രോഗ്രാമിന്റെ’ മൂന്നാം സീസണ്‍ പ്രഖ്യാപിച്ചു. കിഴക്കന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഇന്‍കുബേറ്റര്‍ പങ്കാളിയായി ഐ.ഐ.എം. കല്‍ക്കട്ടയും ചേര്‍ന്നു. 2026 ആഗസ്റ്റ് മുതല്‍ 2027 ഒക്ടോബര്‍ വരെ നീളുന്ന ഈ പദ്ധതിയിലൂടെ ഇന്ത്യയിലുടനീളമുള്ള നൂറിലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്റര്‍ഷിപ്പും സാമ്പത്തിക പിന്തുണയും ലഭിക്കും.

ഐ.ഐ.എം. കല്‍ക്കട്ട, സി.ഐ.ഐ.ഇ. ഇനിഷ്യേറ്റീവ്‌സ്, ഐ.ഐ.എം. ബാംഗ്ലൂര്‍, ടി-ഹബ്, ഐ.ഐ.ടി. ഡെല്‍ഹി എന്നിവയാണ് പ്രധാന ഇന്‍കുബേഷന്‍ പങ്കാളികള്‍. ഇതുവരെ 4,500-ലധികം അപേക്ഷകള്‍ ലഭിച്ച പ്രോഗ്രാമിലൂടെ 125-ലധികം സംരംഭങ്ങളെ വളര്‍ത്തിയെടുക്കാനും ഗ്രാന്റുകള്‍ നല്‍കാനും സാധിച്ചിട്ടുണ്ട്. അഗ്രിടെക്, ഫിന്‍ടെക്, ഹെല്‍ത്ത് ടെക്, ഡീപ്-ടെക് തുടങ്ങിയ മേഖലകള്‍ക്കാണ് സീസണ്‍ 3 പ്രാധാന്യം നല്‍കുന്നത്. ഡി.പി.ഐ.ഐ.ടി. അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് https://kotakbizlabs.accubate.app/ext/form/24005/1/apply ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു