ഹയർ മൂന്ന് ഡ്രമ്മുകളുള്ള എം3 സീരീസ് വാഷിങ് മെഷീൻ പുറത്തിറക്കി 

കൊച്ചി :  നൂതന സാങ്കേതികവിദ്യ സമന്വയിപ്പിച്ചുകൊണ്ട് ഹയർ അപ്ലയൻസസ് തങ്ങളുടെ പുതിയ ‘എം3 സീരീസ്’ (M3 Series) വാഷിങ് മെഷീൻ വിപണിയിൽ അവതരിപ്പിച്ചു. എ.ഐ മൾട്ടി വാഷ് (AI Multi-Wash) സാങ്കേതികവിദ്യയോടെ പ്രവർത്തിക്കുന്ന മൂന്ന് ഡ്രമ്മുകളാണ് ഈ മോഡലിന്റെ പ്രധാന സവിശേഷത. കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾ, ദൈനംദിന വസ്ത്രങ്ങൾ, അതിലോലമായ തുണിത്തരങ്ങൾ (delicate fabrics) എന്നിവ ഒരേസമയം മൂന്ന് ഡ്രമ്മുകളിലായി പ്രത്യേകം അലക്കാൻ ഇതിലൂടെ സാധിക്കും.

വസ്ത്രങ്ങളുടെ സ്വഭാവമനുസരിച്ച് അനുയോജ്യമായ വാഷിങ് പ്രോഗ്രാമുകൾ തനിയെ നിർദേശിക്കുന്ന എ.ഐ സാങ്കേതികവിദ്യയും ഇതിലുണ്ട്. 12 കിലോഗ്രാം മൊത്തം ശേഷിയുള്ള ഈ പ്രീമിയം വാഷിങ് മെഷീന് 1.30 ലക്ഷം രൂപയാണ് വില. മെഷീന് നാല് വർഷത്തെ സമഗ്ര വാറന്റിയും മോട്ടോറിന് 12 വർഷത്തെ ദീർഘകാല വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. രാജ്യത്തുടനീളമുള്ള പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഹയറിന്റെ ഓൺലൈൻ സ്റ്റോറിലും പുതിയ മോഡൽ ലഭ്യമാണ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു