ഓണം ഒരുമയുടെ ആഘോഷം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി : ഓണം ഒരുമയുടെ ആഘോഷമാണെന്നും വേര്‍തിരിവുകളില്ലാത്ത ഇത്തരം ആഘോഷങ്ങളാണ് സമൂഹത്തെ ഒന്നിപ്പിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ഓണാഘോഷം, ‘ഓണോത്സവം 2026’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരെല്ലാവരും സമന്മാരായിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓണം. മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കാനും, ദുര്‍ബലരെ ചേര്‍ത്തുപിടിക്കാനും നമുക്ക് സാധിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ മാവേലി നാട് സാധ്യമാകുന്നതെന്നും അദ്ദേഹം അപറഞ്ഞു. കൊച്ചി മേയര്‍ അഡ്വ.വി.കെ മിനിമോള്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, ഡെപ്യുട്ടി മേയര്‍ വി.ആര്‍ സുധീര്‍, ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക, സിറ്റി പൊലീസ് കമ്മിഷണര്‍ കാളി രാജ് മഹേഷ് കുമാര്‍, കെ.ബാബു, പ്രൊഫ. കെ.വി തോമസ്, സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍. അരുണ്‍ ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി.രാമചന്ദ്രന്‍, സി.ജി രാജഗോപാല്‍, കൗണ്‍സിലര്‍മാരായ കെ.വി.പി കൃഷ്ണകുമാര്‍, ടി.കെ അഷ്റഫ്, ഹെന്റി ഓസ്റ്റിന്‍, സീന ഗോകുലന്‍, വി.പി.ചന്ദ്രന്‍, മുന്‍ മേയര്‍ എം. അനില്‍ കുമാര്‍,പവിഴം ഗ്രൂപ്പ് എംഡി എന്‍.പി. ആന്റണി, ജോര്‍ജ് പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൂക്കള മത്സരത്തില്‍ മാതൃഭൂമി ടീം ഒന്നാം സ്ഥാനവും മലയാള മനോരമ ടീം രണ്ടാം സ്ഥാനവും നേടി. ടൈംസ് ഓഫ് ഇന്ത്യക്കാണ് മൂന്നാം സ്ഥാനം. വടംവലി മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ മാതൃഭൂമി ടീം ഒന്നാമതും മിക്‌സഡ് ടീം രണ്ടാമതുമെത്തി. പുരുഷ വിഭാഗത്തില്‍ 24 ന്യൂസ് ജേതാക്കളായി. കൊച്ചിന്‍ അപ് ഡേറ്റ്‌സ് ടീമാണ് രണ്ടാമത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു