മിന്ത്രയില്‍ നിന്നും ഷോപ് ചെയുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഏഴര ശതമാനം ക്യാഷ്ബാക്കും, ഫ്‌ളിപ്കാര്‍ട്ട്, ഷോപ്പ്‌സി, ക്ലിയര്‍ട്രിപ്പ് എന്നിവയില്‍ ചെലവഴിക്കുമ്പോള്‍ അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി
കൊച്ചി: എസ്ബിഐ കാര്‍ഡും ഫ് ളിപ്കാര്‍ട്ടും സംയുക്തമായി ഫ് ളിപ്കാര്‍ട്ട് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് എന്ന പേരില്‍ പുതിയ ക്രെഡിറ്റ് കാര്‍ഡ് പ്രഖ്യാപിച്ചു. പ്രത്യേക ക്യാഷ്ബാക്ക് ആനുകൂല്യങ്ങളോടെയാണ് ഫ്‌ളിപ്കാര്‍ട്ട് എസ്ബിഐ കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മിന്ത്രയില്‍ നിന്നും ഷോപ് ചെയുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഏഴര ശതമാനം ക്യാഷ്ബാക്കും, ഫ്‌ളിപ്കാര്‍ട്ട്, ഷോപ്പ്‌സി, ക്ലിയര്‍ട്രിപ്പ് എന്നിവയില്‍ ചെലവഴിക്കുമ്പോള്‍ അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഒപ്പം, ഫ് ളിപ്കാര്‍ട്ടില്‍ വിവിധ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങുമ്പോള്‍ റിവാര്‍ഡിംഗ് വാല്യു പ്രൊപ്പോസിഷന്‍, സൊമാറ്റോ, ഊബര്‍, നെറ്റ്‌മെഡ്‌സ്, പിവിആര്‍ പോലുള്ള ബ്രാന്‍ഡുകളില്‍ നാല് ശതമാനം ക്യാഷ്ബാക്കും, തിരഞ്ഞെടുത്ത മറ്റ് ചെലവുകള്‍ക്കും ഒരു ശതമാനം അണ്‍ലിമിറ്റഡ് ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും. എസ്ബിഐ കാര്‍ഡ് വെബ്‌സൈറ്റ്, ഫ്‌ളിപ്കാര്‍ട്ട് ആപ്പ്, എസ്ബിഐ കാര്‍ഡ് സ്പ്രിന്റ് എന്നിവ വഴി ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം.

