കൊട്ടാരക്കര : തൊഴിൽ അന്വേഷിക്കുന്ന യുവതലമുറയ്ക്ക് പുതിയ തൊഴിലവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് ആൻഡ് മൾട്ടി പർപ്പസ് സൊസൈറ്റി ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ തൊഴിൽ മേള സംഘടിപ്പിച്ചു. സതേൺ മൾട്ടി സ്റ്റേറ്റ് സൊസൈറ്റിയുടെ കൊട്ടാരക്കര ശാഖാ ഓഫീസിൽ നടന്ന ചടങ്ങ് കൊട്ടാരക്കര മുനിസിപ്പാലിറ്റി പാലമൂട് വാർഡ് കൗൺസിലർ ബഷീർ ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ്, സെയിൽസ്, മാർക്കറ്റിംഗ് മേഖലകളിലെ ഒഴിവുകളിലേക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ യോഗ്യതയുള്ള ഫ്രഷേഴ്സിനും പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്കുമായാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചത്.
മേളയിൽ ഉദ്യോഗാർത്ഥികളുടെ യോഗ്യതയും ബയോഡാറ്റയും വിലയിരുത്തി അനുയോജ്യമായ തസ്തികകളിലേക്ക് പ്രാഥമിക തിരഞ്ഞെടുപ്പ് നടത്തി. സ്ഥാപന പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും തൊഴിൽ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും മേള അവസരമൊരുക്കി. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ (CSR) ഭാഗമായി കൂടുതൽ പ്രദേശങ്ങളിലേക്ക് ഇത്തരം റിക്രൂട്ട്മെന്റ് ഡ്രൈവുകൾ വ്യാപിപ്പിക്കുമെന്ന് സൊസൈറ്റി അധികൃതർ അറിയിച്ചു. വിക്രം , ഷൈജു ജോൺ , സുജിത് , വിഷാഖ് , വെങ്കിടേഷ് ജിഷ്ണു , സുസൻ സിമി ഫിലിപ്പ് , സോമസുന്ദരൻ പിള്ള തുടങ്ങിയ പ്രമുഖർ പരിപാടിക്ക് നേതൃത്വം നൽകി.

