ആര്‍. രവീന്ദ്രന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് വിശ്വഹിന്ദു പരിഷത്ത്

വിശ്വ ഹിന്ദു പരിഷത്ത് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ദേശം ആര്‍. രവീന്ദ്രന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതിന് കലൂര്‍ പാവക്കുളം ഹിന്ദു സാംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ആര്‍.രാജശേഖരന്‍ സംസാരിക്കുന്നു. പ്രാന്തീയ കാര്യകാരി അംഗം വിശ്വംപാപ്പ, കേരളം ക്ഷേത്ര സംരക്ഷണ സമിതി വര്‍ക്കിംഗ് പ്രസിഡന്റ് എം. മോഹനന്‍, മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ ടി. സതീശന്‍, വി.എച്ച്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.അനില്‍ വിളയില്‍, ഹിന്ദു ഐക്യ വേദി ആര്‍. വി. ബാബു എന്നിവര്‍ സമീപം. 
കൊച്ചി :    വിശ്വ ഹിന്ദു പരിഷത്ത് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന സംഘപ്രവര്‍ത്തകനുമായിരുന്ന ദേശം ആര്‍. രവീന്ദ്രന് കലൂര്‍ പാവക്കുളം ഹിന്ദു സാംസ്‌കാരിക കേന്ദ്രത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു. പുഷ്പാര്‍ച്ചനയോടെ ആരംഭിച്ച സമ്മേളനത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി അംഗം വി. കെ വിശ്വനാഥന്‍ ,  കേരളം ക്ഷേത്ര സംരക്ഷണ സമിതി വര്‍ക്കിംഗ് പ്രസിഡന്റ്  എം. മോഹനന്‍, ഹിന്ദു ഐക്യ വേദി വര്‍ക്കിംഗ് പ്രസിഡന്റ് ആര്‍. വി. ബാബു, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി. സതീശന്‍, വിശ്വ ഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റ് വി. ആര്‍. രാജശേഖരന്‍ എന്നിവര്‍ അനുശോചന സന്ദേശങ്ങള്‍ നല്‍കി.
1957 മുതല്‍ സംഘപ്രവര്‍ത്തനത്തെ ജീവിതസമര്‍പ്പണമായി സ്വീകരിച്ച ദേശം ആര്‍. രവീന്ദ്രന്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും വിവിധ സംഘടനാ ചുമതലകളിലും പ്രവര്‍ത്തിച്ച് കേരളത്തില്‍ സംഘടനയുടെ വളര്‍ച്ചയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണെന്ന് പ്രഭാഷകര്‍ അനുസ്മരിച്ചു. എറണാകുളം പാവക്കുളം ക്ഷേത്രത്തിന്റെയും വിശ്വ ഹിന്ദു പരിഷത്ത് ആസ്ഥാന മന്ദിരത്തിന്റെയും വികസനത്തില്‍ അദ്ദേഹം നല്‍കിയ നേതൃത്വവും സംഘടനാപാടവവും  എടുത്തുപറഞ്ഞു.പ്രതിസന്ധിഘട്ടങ്ങളിലും ആശയനിഷ്ഠയില്‍ ഉറച്ചുനിന്ന അദ്ദേഹത്തിന്റെ ജീവിതം വരുംതലമുറ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാണെന്നും സമൂഹസേവനത്തിനായി സമര്‍പ്പിച്ച അദ്ദേഹത്തിന്റെ ജീവിതം എന്നും സ്മരിക്കപ്പെടുമെന്നും അനുസ്മരണ സമ്മേളനത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു