കെഎസ് യുഎം ലീപ് സെന്ററുകള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

കാസര്‍ഗോഡ്: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) കാസര്‍ഗോഡ് ലീപ്(ലോഞ്ച്, എംപവര്‍, ആക്‌സിലറേറ്റ്, പ്രോസ്‌പെര്‍) സെന്ററില്‍ സബ്‌സിഡി നിരക്കില്‍ കോവര്‍ക്കിംഗ്‌സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് യോഗ്യരായ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന എഎസ്എപി(അസാപ്) കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് ലീപ് കൊവര്‍ക്ക്‌സ് പ്രവര്‍ത്തിക്കുന്നത്. പ്ലഗ്ആന്‍ഡ്‌പ്ലേ വര്‍ക്ക്‌സ്‌റ്റേഷനുകള്‍, സ്വകാര്യ ഓഫീസ് സ്‌പേസുകള്‍, മീറ്റിംഗ് റൂമുകള്‍ , ഇന്റര്‍നെറ്റ്, ക്ലൗഡ് ക്രെഡിറ്റുകള്‍ എന്നിവ ഉള്‍പ്പെടെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ ആധുനിക സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. കെഎസ് യുഎം യുണീക് ഐഡിയും ഡിപിഐഐടി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അംഗീകാരവും ആവശ്യമാണ്.

താല്‍പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ leap.startupmission.in എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8593855388 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു