കൊച്ചി
ലളിത സഹസ്രനാമ ലക്ഷാര്‍ച്ചന
കൊച്ചി :(2.05.2026) https://societytodaynews.com/ മുളവുകാട് ശ്രീ കാര്‍ത്യായനി ദേവി ക്ഷേത്രം : ലളിത സഹസ്രനാമ ലക്ഷാര്‍ച്ചന. രാവിലെ 8 ന് ലളിത സഹസ്രനാമാര്‍ച്ചന, 11.30 ന് വ്യാസന് മണ്ണാര്‍ക്കാടിന്റെ പ്രഭാഷണം
ആഗോള കാന്‍സര്‍ രോഗ വിദഗ്ദരുടെ സമ്മേളനം
കൊച്ചി :(2.05.2026) https://societytodaynews.com/ എറണാകുളം ക്രൗണ്‍ പ്ലാസ : വര്‍ധിച്ചു വരുന്ന കാന്‍സര്‍ രോഗത്തിനെതിരെ അവബോധം വളര്‍ത്തുന്നതിനും അത്യാധുനിക കാന്‍സര്‍ ചികില്‍സാരീതികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തില്‍ ആഗോള കാന്‍സര്‍ രോഗ വിദഗ്ദരുടെ സമ്മേളനം . രാവിലെ 9ന് കാന്‍സറിനെതിരെ ആധുനിക ചികില്‍സാ രംഗം നേരിടുന്ന വെല്ലുവിളികളെ മറികടക്കല്‍ എന്ന പ്രമേയത്തെ ആസ്പദമാക്കി വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന സെമിനാര്‍. ക്രോസ് റോഡ്സ് എന്ന പേരില്‍ വൈകിട്ട് ആറിന് മാധ്യമ പ്രവര്ത്തകന് ജോണി ലൂക്കോസ്, ഹൈബി ഈ ഡന് എം.പി, ചലച്ചിത്രതാരം അമല പോള്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീശന് ബാലസുബ്രമഹ്ണ്യന്‍, തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. രജനിഷ് കുമാര്‍, കോഴിക്കോട് എം.വി.ആര് കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന് കുട്ടി വാര്യര്‍, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ കാന്‍സര്‍ രോഗ വിദഗ്ദന് ഡോ. വരുണ്‍ രാജന് എന്നിവര്‍ പങ്കെടുക്കുന്ന സംവാദം നടക്കും. വൈകിട്ട് 7ന് സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ഡോ. ജെയിം അബ്രാഹം, ഹൈബി ഈഡന് എം.പി, ഡോ. പി.വി തോമസ് ഡോ. ശ്യാം വിക്രം, ഡോ. വരുണ്‍ രാജന് തുടങ്ങിയവര്‍ സംസാരിക്കും.
ഉത്സവം
ഉത്സവം :(2.05.2026) https://societytodaynews.com/ തെക്കന്ചിറ്റൂര് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം : ഉത്സവം – വൈകിട്ട് 6ന് ചാക്യാര്‍കൂത്ത് , തുടര്‍ന്ന് നൃത്താഞ്ജലി, 9.30ന് കഥകളി
അങ്കമാലി
തിരുനാള്‍
അങ്കമാലി :(2.05.2026) https://societytodaynews.com/ വേങ്ങൂര്‍ സെന്റ് ജോസഫ് പള്ളി : യൗസേപ്പിതാവിന്റെയും സെബാസ്ത്യാനോസിന്റെയും തിരുനാള്‍ . വാവിലെ 6.30ന് കുര്‍ബാന, തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കല്‍, വൈകിട്ട് തിരുസ്വരൂപം എടുത്തുവയ്ക്കല്.
പറവൂര്‍
ശ്രീ നാരായണ ദര്‍ശനോത്സവം
പറവൂര്‍ :(2.05.2026) https://societytodaynews.com/ നന്ത്യാട്ടുകുന്നം സെ് എന്‍ വി സംസ്കൃത ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ : പറവൂര്‍ എസ് എന്‍ ഡി പി യൂനിയന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ശ്രീ നാരായണ ദര്‍ശനോത്സവം രാവിലെ 7ന്.
കിഴക്കമ്പലം
ഓര്‍മ്മപ്പെരുന്നാള്‍
കിഴക്കമ്പലം:(2.05.2026) https://societytodaynews.com/ചുരക്കോട് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി : വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ – രാവിലെ 6ന്.
ആരക്കുന്നം
ഓര്‍മ്മപ്പെരുന്നാള്‍
ആരക്കുന്നം:(2.05.2026) https://societytodaynews.com/സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി വലിയപള്ളി : വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ – രാവിലെ 7ന് കുര്‍ബാന, വൈകിട്ട് 6 നു സന്ധ്യാ പ്രാര്‍ഥന.

