കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 2026-28 വര്‍ഷത്തെ എറണാകുളം ജില്ലാ ഭരണ സമിതി ചുമതലയേറ്റു. ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വര്‍ക്കിംഗ് പ്രസിഡന്റ്, ആക്ടിംഗ് ജനറല്‍ സെക്രട്ടറി എന്നിവര്‍ക്ക് പുറമെ നാല് വൈസ് പ്രസിഡന്റ്മാര്‍, 12 സെക്രട്ടറിമാര്‍, 34 അംഗഭരണ സമിതി അംഗങ്ങള്‍, 52 സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തക സമിതി അംഗങ്ങളാണ് ജില്ലാ വ്യാപാര ഭവനില്‍ ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചുമതലയേറ്റത്. ഇ.വി.എം.ഗ്രൂപ്പ് ചെയര്‍മാനും മുതിര്‍ന്ന അംഗവുമായ ഇ.എം.ജോണിയെ രക്ഷാധികാരിയായും യോഗം തിരഞ്ഞടുത്തു. പള്ളിക്കരയില്‍ വാങ്ങിയിരിക്കുന്ന സ്ഥലത്ത് പുതിയ വ്യാപാര ഭവന്റെ നിര്‍മ്മാണം ഉടനെ തുടങ്ങുന്നതിനും, കെ സ്മാര്‍ട്ട് പോര്‍ട്ടലില്‍ മുഖേന ലൈസന്‍സ് പുതുക്കുന്നതിന് നേരിടുന്ന തടസങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും യോഗം തീരുമാനിച്ചു.

