കൊച്ചി: ജൂണ്‍ മാസത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വില്പന രേഖപ്പെടുത്തി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. 30 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച കമ്പനി, കഴിഞ്ഞ മാസത്തില്‍ 7,568 വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇതില്‍ തന്നെ 75 ശതമാനത്തിലധികവും ഇലക്ട്രിക് വാഹനങ്ങളായിരുന്നു. കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്, പശ്ചിമേഷ്യയിലെ അനിശ്ചിതാവസ്ഥ എന്നിവ ഇലക്ട്രിക് വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ താല്പര്യം വര്‍ദ്ധിക്കാന്‍ ഇടയാക്കി. ഉപഭോക്താക്കളുടെ മാറിവരുന്ന പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ കമ്പനി പ്രതിജ്ഞാബദ്ധരാണെന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അനുരാഗ് മെഹ്റോത്ര പറഞ്ഞു

