ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മ്യൂച്വല്‍ ഫണ്ട് വിതരണ രംഗത്തേയ്ക്ക് കൂടി

തൃശൂര്‍: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സമഗ്രമായ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മ്യൂച്വല്‍ ഫണ്ട് വിതരണ സേവനം ആരംഭിച്ചു. പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനികളുമായി സഹകരിച്ചാണ് വിവിധ മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, റിലേഷന്‍ഷിപ്പ് മാനേജര്‍ എന്നിവ വഴി സേവനം ലഭ്യമാകും. ലളിതമായ രജിസ്‌ട്രേഷന്‍ നടപടികള്‍, ഡിജിറ്റല്‍ നിക്ഷേപ സൗകര്യം, സാമ്പത്തിക ആസൂത്രണത്തിന് സഹായകമായ വിവരങ്ങള്‍ എന്നിവയും പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകതകളാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ച് അറിവോടെയുള്ള നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന സുതാര്യവും എളുപ്പവുമായ സേവനം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു