പുതിയ മോഡല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് കോമാക്കി

കൊച്ചി: ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ കോമാക്കി പുതിയ എംജി പ്രോ വി, എംജി പ്രോ പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു. യഥാക്രമം 73,999 രൂപയും 79,999 രൂപയുമാണ് ഇവയുടെ വില. ഈ വിലനിരക്കില്‍ അപൂര്‍വമായ പൂര്‍ണ മെറ്റല്‍ ബോഡി, ദീര്‍ഘായുസ്സുള്ള ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് (LiFePO4) ബാറ്ററി, ബി.എല്‍.ഡി.സി ഹബ് മോട്ടോര്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. എംജി പ്രോ വി ഒറ്റ ചാര്‍ജില്‍ 90-100 കിലോമീറ്ററും എംജി പ്രോ പ്ലസ് 150 കിലോമീറ്ററിലധികവും സഞ്ചരിക്കും. മൊബൈല്‍ ആപ്പ് കണക്റ്റിവിറ്റി, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍, മോഷണവിരുദ്ധ ലോക്ക്, പാര്‍ക്കിംഗ് അസിസ്റ്റ്, റിപ്പയര്‍ സ്വിച്ച് എന്നിവയും സ്‌കൂട്ടറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച കരുത്തും ദീര്‍ഘകാല ഉപയോഗക്ഷമതയും താങ്ങാനാവുന്ന വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മോഡലുകള്‍ അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു