യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയ സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു

കൊച്ചിയില്‍ സംഘടിപ്പിച്ച യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയയുടെയും റീജിയണ്‍ രണ്ടിന്റെയും സംയുക്ത സമ്മേളനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. പ്രതീഷ് പോള്‍, മൈക്കിള്‍ കെ.മൈക്കിള്‍, ആന്റണി ജോസഫ്, മാത്തുക്കുട്ടി സെബാസ്റ്റ്യന്‍, ഐ.സി.രാജു, ഡോ.കെ.സി.സാമുവല്‍, ജോസ് അല്‍ഫോണ്‍സ്, എം.എസ്.അനില്‍ കുമാര്‍, ആന്റോ കെ.ആന്റണി, സന്തോഷ് ജോര്‍ജ്, കെ.എം.സ്‌കറിയാച്ചന്‍,രഞ്ജിത്ത് കുമാര്‍, ഐസക്ക് പാലത്തിങ്കല്‍ എന്നിവര്‍ സമീപം

യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണലിന്റെ പ്രധാന സാമൂഹ്യ സേവന പദ്ധതിയായ റീനല്‍ കെയര്‍ ആന്‍ഡ് ഡയാലിസിസ് പദ്ധതിയുടെയുടെയും പാര്‍പ്പിട പദ്ധതിയുടെയും ഉദ്ഘാടനം ഉമ തോമസ് എം.എല്‍.എ നിര്‍വ്വഹിച്ചു

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ സംഘടനകളുടെ സഹായ സഹകരണങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയയുടെയും റീജിയണ്‍ രണ്ടിന്റെയും സംയുക്ത സമ്മേളനവും ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ജലഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും, സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വിഴിഞ്ഞം,വല്ലാര്‍പാടം തുടങ്ങിയ വലിയ പദ്ധതികള്‍ക്കൊപ്പം ചെറിയ പോര്‍ട്ടുകളും വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണലിന്റെ പ്രധാന സാമൂഹ്യ സേവന പദ്ധതിയായ റീനല്‍ കെയര്‍ ആന്‍ഡ് ഡയാലിസിസ് പദ്ധതിയുടെയുടെയും പാര്‍പ്പിട പദ്ധതിയുടെയും ഉദ്ഘാടനം ഉമ തോമസ് എം.എല്‍.എ നിര്‍വ്വഹിച്ചു.

സമ്മേളനത്തില്‍ യങ് മൈന്‍ഡ്സ് ഇന്റര്‍നാഷണണല്‍ പ്രസിഡന്റ് ഡോ. കെ.സി സാമുവല്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ഇന്ത്യ ഏരിയയുടെ ഭാരവാഹികളായി ഐ.സി രാജു (പ്രസിഡന്റ്) ജേക്കബ് ഫിലിപ്പ് (സെക്രട്ടറി) പ്രതീഷ് പോള്‍ (ട്രഷറര്‍) സുരേഷ് കുമാര്‍ (ബുള്ളറ്റിന്‍ എഡിറ്റര്‍) റീജിയണല്‍ ഭാരവാഹികളായി എം.എസ്.അനില്‍ കുമാര്‍ (ചെയര്‍മാന്‍) മിനു അന്ന മാത്യു (സെക്രട്ടറി), മധു മേനോന്‍ (ട്രഷറര്‍) രാജേഷ് അറക്കല്‍ (ബുള്ളറ്റിന്‍ എഡിറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ചടങ്ങില്‍ ഇന്റര്‍നാഷനല്‍ സെക്രട്ടറി ജനറല്‍ മാത്തുക്കുട്ടി സെബാസ്റ്റ്യന്‍, ട്രഷറര്‍ ആന്റണി ജോസഫ്, ബുള്ളറ്റിന്‍ എഡിറ്റര്‍ ഡാനിയേല്‍ തോമസ്, ഏരിയ പ്രസിഡന്റ് ആന്റോ.കെ ആന്റണി, ഏരിയ സെക്രട്ടറി മൈക്കിള്‍ കെ.മൈക്കിള്‍, റീജിയണല്‍ ചെയര്‍മാന്‍ ജോസ് അല്‍ഫോണ്‍സ്, ഗ്രാന്‍ഡ് കൗണ്‍സില്‍ അംഗങ്ങളായ ഐസക് പാലത്തിങ്കല്‍, കെ.എം സ്‌കറിയച്ചന്‍, ഇന്റര്‍നാഷനല്‍ പ്രസിഡിയം അംഗം ബിജുമോന്‍ കെ എസ് എന്നിവര്‍ പ്രസംഗിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു