കൊച്ചി: ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഗ്രൂപ്പിന്റെ ഡിസൈനർ ആഭരണ വിഭാഗമായ അമേറ സിഗ്നേച്ചർ ജ്വല്ലറിയുടെ രണ്ടാമത്തെ ഷോറൂം കൊച്ചി എംജി റോഡിൽ ദ്വാരക ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. വി സ്റ്റാർ എംഡി ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. നടി പൂർണിമ ഇന്ദ്രജിത് ഭദ്രദീപം തെളിച്ചു. നടൻ സിജോയ് വർഗീസ് ആദ്യവില്പന നടത്തി. ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഗ്രൂപ്പ് എംഡി സണ്ണി തോമസ് ഇടിമണ്ണിക്കൽ, അമേറ സിഗ്നേച്ചർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡി അമ്പിളി സണ്ണി ഇടിമണ്ണിക്കൽ, ഡയറക്ടർമാരായ നീമ റോസ് ജോസഫ്, നിയ അന്ന ജോസഫ്, ഡോ. ടോണി ജോസഫ് ഇടിമണ്ണിക്കൽ എന്നിവർ പങ്കെടുത്തു.
റോയൽ ആൻറിക്, ഡയമണ്ട്, പോൾക്കി ഫെബഫ്രബഡൽ കളക്ഷൻ എന്നിവ ഒറ്റയിടത്തു ലഭ്യമാക്കുന്നതാണ് ബ്രൈഡൽ ജ്വല്ലറി ബൂട്ടീക്കായ അമേറ സിഗ്നേച്ചർ ജ്വല്ലറിയുടെ പ്രത്യേകത. ക്ലാസിക്, കണ്ടംപററി ഡിസൈനുകളും മിനിമൽ മുതൽ ഗ്രാൻഡ് ബ്രൈഡൽ ഡിസൈനുകളും അണിനിരക്കുന്ന ഷോറൂമിൽ കൈകൾ കൊണ്ടു നിർമിച്ച ആഭരണങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ശേഖരമാണ് ഒരുക്കിയതെന്ന് എംഡിമാരായ സണ്ണി തോമസും അമ്പിളി സണ്ണിയും പറഞ്ഞു.
ഇന്ത്യൻ പാരമ്പ്യത്തിനൊപ്പം യൂറോപ്യൻ, വെസ്റ്റേൺ, മുഗൾ ശൈലികളിലുള്ള ആഭരണങ്ങളും ലഭ്യമാണ്. കൂടാതെ പോൾക്കി ഡയമണ്ട്സിന്റെ വിപുലമായ ശേഖരത്തിനും കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്.

