നെസ്ലെ ഇന്ത്യ ആദ്യ പാദത്തില്‍ 25.4% വില്‍പ്പന വളര്‍ച്ച കൈവരിച്ചു

കൊച്ചി: സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 6,363.3 കോടി രൂപയുടെ വില്‍പ്പനയുമായി നെസ്ലെ ഇന്ത്യ 25.4% വില്‍പ്പന വളര്‍ച്ച കൈവരിച്ചതായി കമ്പനി അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധ പ്രതിസന്ധികള്‍ക്കിടയിലും കയറ്റുമതി 35.6% ഉയര്‍ത്താന്‍ കമ്പനിക്കായി. ഇബിഐഡിടിഎ മാര്‍ജിന്‍ 24.2% എന്ന മികച്ച നിലയിലുമാണ്. ഈ പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം 975.1 കോടി രൂപയാണ്. ഇത് അനുബന്ധ പാദത്തേക്കാള്‍ 47.9% കൂടുതലാണ്.
വിവിധ ചാനലുകളിലും ഉണ്ടായ ഉയര്‍ന്ന വളര്‍ച്ചയുടെ പിന്തുണയോടെയാണ് ശക്തമായ  വളര്‍ച്ച കൈവരിച്ചതെന്ന് നെസ് ലെ ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ്ങ് ഡയരക്ടറുമായ മനീഷ് തിവാരി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു