കോഴിക്കോട്: ഇന്ത്യയിലെ ചെറുകിട പരുത്തി കര്‍ഷകര്‍ക്ക് കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സഹായിക്കുന്ന പുതിയ തലമുറ കീടനാശിനിയായ ‘ട്രാന്‍സ്’ അവതരിപ്പിച്ചു ബെയര്‍. മുഞ്ഞ, ജാസിഡ്, വെള്ളീച്ചയുടെ നിംഫുകള്‍ തുടങ്ങിയ പ്രധാന കീടങ്ങളെ നിയന്ത്രിക്കുന്നതിനായി വികസിപ്പിച്ച ഉല്‍പ്പന്നം കേരളം ഉള്‍പ്പെടെയുള്ള പ്രധാന പരുത്തി കൃഷി സംസ്ഥാനങ്ങളില്‍ ലഭ്യമാകും. രണ്ട് വ്യത്യസ്ത പ്രവര്‍ത്തനരീതികള്‍ ഒരുമിപ്പിച്ചാണ് ട്രാന്‍സ് വികസിപ്പിച്ചിരിക്കുന്നത്. നിലവിലുള്ളതും പുതുതായി വളരുന്നതുമായ ഇലകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനൊപ്പം മഴയ്ക്ക് ശേഷവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സവിശേഷതയും ഇതിനുണ്ട്. വിളയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഉല്‍പ്പാദനക്ഷമതയും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. ”കര്‍ഷകര്‍ നേരിടുന്ന മാറിവരുന്ന വെല്ലുവിളികള്‍ മനസ്സിലാക്കിയാണ് ബെയറിന്റെ നവീകരണങ്ങള്‍ രൂപപ്പെടുന്നത്. രണ്ട് വ്യത്യസ്ത പ്രവര്‍ത്തനരീതികളെ സംയോജിപ്പിച്ച ട്രാന്‍സ് ഫലപ്രദവും സുസ്ഥിരവുമായ കീടനിയന്ത്രണം ഉറപ്പാക്കുന്നതിനൊപ്പം വിളയുടെ ആരോഗ്യവും ഉല്‍പ്പാദനക്ഷമതയും കര്‍ഷകരുടെ ലാഭവും മെച്ചപ്പെടുത്താന്‍ സഹായിക്കും,” എന്ന് ബെയര്‍ ക്രോപ്പ് സയന്‍സ് ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മോഹന്‍ ബാബു പറഞ്ഞു. 100 മില്ലി, 220 മില്ലി, 500 മില്ലി പായ്ക്കുകളിലായി ട്രാന്‍സ് വിപണിയിലെത്തും. ശാസ്ത്രീയ നവീകരണങ്ങളിലൂടെ സുസ്ഥിര കാര്‍ഷിക വികസനത്തിനും കര്‍ഷകരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനുമുള്ള ബെയറിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ ഉല്‍പ്പന്നമെന്നും കമ്പനി അറിയിച്ചു.

