കൊച്ചി: പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിന്റെ 13-ാമത് ‘ബിഗ് ബില്യൺ ഡേയ്സ്’ ഉത്സവകാല വിപണനം ഒക്ടോബർ 9 മുതൽ ആരംഭിക്കും. ഫ്ലിപ്കാർട്ട് വി.ഐ.പി, പ്ലസ്, ബ്ലാക്ക്, ഫ്ലിപ്കാർട്ട് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഒക്ടോബർ 8 മുതൽ ഓഫറുകളിലേക്ക് മുൻകൂട്ടി പ്രവേശനം (Early Access) ലഭിക്കും. റെക്കോർഡ് എണ്ണം പ്രാദേശിക വിൽപ്പനക്കാരുടെയും എം.എസ്.എം.ഇ (MSME) സംരംഭകരുടെയും പങ്കാളിത്തത്തോടെ 15 കോടിയിലധികം ഉൽപ്പന്നങ്ങളാണ് ഇത്തവണത്തെ വിപണനമേളയിൽ ലഭ്യമാക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കുന്ന ‘ഫ്ലിപ്കാർട്ട് മിനിറ്റ്സ്’ സൗകര്യം 150-ലേറെ നഗരങ്ങളിൽ 77,000-ത്തിൽ അധികം ഉൽപ്പന്നങ്ങളുമായി പ്രവർത്തിക്കും. വിതരണ ശൃംഖല ശക്തമാക്കുന്നതിനായി ഫ്ലിപ്കാർട്ടിന്റെ ലോജിസ്റ്റിക്സ് വിഭാഗമായ ഇ-കാർട്ട് (EKart) 900-ലേറെ പുതിയ ഡെലിവറി ഹബുകളും 750-ലേറെ പുതിയ പിൻകോഡുകളും കൂട്ടിച്ചേർത്തിട്ടുണ്ട്.
ഈ ഉത്സവകാലത്തോടനുബന്ധിച്ച് 2.5 ലക്ഷത്തിലധികം താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും ഉപഭോക്താക്കൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ഷോപ്പിങ് സംവിധാനങ്ങൾ അവതരിപ്പിച്ചതായും കമ്പനി അറിയിച്ചു. “ബിഗ് ബില്യൺ ഡേയ്സ് ഇന്ന് ഫ്ലിപ്കാർട്ടിന്റെ മാത്രം കഥയല്ല; ഇത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെയും ഡിജിറ്റൽ മുന്നേറ്റത്തിന്റെയും പ്രതിഫലനമാണ്,” എന്ന് ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സി.ഇ.ഒ കല്യാൺ കൃഷ്ണ മൂർത്തി അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക്സ്, ഫാഷൻ, ഗൃഹോപകരണങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ആകർഷകമായ ബാങ്ക് ഡിസ്കൗണ്ടുകളും നോ-കോസ്റ്റ് ഇ.എം.ഐ (No Cost EMI) ആനുകൂല്യങ്ങളും വിൽപ്പനയുടെ ഭാഗമായി ലഭ്യമാകും.

