‘സോളാർ ഹോ, തോ ഫ്രേയർ ഹോ!’ ക്യാമ്പയിൻ പുറത്തിറക്കി
കൊച്ചി: ഇന്ത്യയിലെ പ്രമുഖ റെസിഡൻഷ്യൽ റൂഫ്ടോപ്പ് സോളാർ കമ്പനിയായ ഫ്രെയർ എനർജി, ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയെ തങ്ങളുടെ ആദ്യ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ‘സോളാർ ഹോ, തോ ഫ്രേയർ ഹോ!’ (Solar Ho, Toh Freyr Ho!) എന്ന പുതിയ പരസ്യ ക്യാമ്പയിനും കമ്പനി പുറത്തിറക്കി. റൂഫ്ടോപ്പ് സോളാർ എന്നത് 30 വർഷത്തെ ദീർഘകാല നിക്ഷേപമാണെന്നും, പതിറ്റാണ്ടുകളോളം വിശ്വസിക്കാൻ കഴിയുന്ന പങ്കാളിയെ വേണം ഉപഭോക്താക്കൾ തിരഞ്ഞെടുക്കേണ്ടതെന്നുമുള്ള പ്രമേയമാണ് ഈ പ്രചാരണ ചിത്രത്തിലൂടെ പങ്കുവെക്കുന്നത്.
രാജ്യത്തെ 40-ലധികം നഗരങ്ങളിലായി 20,000-ത്തിലധികം റെസിഡൻഷ്യൽ സോളാർ സിസ്റ്റങ്ങൾ സ്ഥാപിച്ചിട്ടുള്ള ഫ്രെയർ എനർജി, ആധുനിക കസ്റ്റമർ ആപ്പ്, സെൽഫ്-ക്ലീനിംഗ് സോളാർ സാങ്കേതികവിദ്യ, സോളാർ എക്‌സ്‌പീരിയൻസ് സെന്ററുകൾ തുടങ്ങിയ നവീന സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്. കൂടാതെ, കേന്ദ്ര സർക്കാരിന്റെ ‘പിഎം സൂര്യ ഘർ’ പദ്ധതി വഴി അർഹരായ കുടുംബങ്ങൾക്ക് 78,000 രൂപ വരെയുള്ള സർക്കാർ സബ്‌സിഡിയും കുറഞ്ഞ പലിശ നിരക്കിലുള്ള വായ്‌പാ സൗകര്യങ്ങളും ഫ്രെയർ എനർജി വഴി വേഗത്തിൽ ലഭ്യമാക്കുന്നുണ്ട്. വിശ്വാസ്യതയും മികവും മുൻനിർത്തി രോഹിത് ശർമ്മയുമായുള്ള സഹകരണം രാജ്യത്തുടനീളം സൗരോർജ്ജ ഉപയോഗം കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

