കൊച്ചി : പ്രമുഖ ജുവലറി ഗ്രൂപ്പായ മെറാള്‍ഡ ജുവല്‍സിന്റെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് ഷോറൂം എറണാകുളം എം.ജി. റോഡില്‍ മഹാരാജാസ് കോളേജ് സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം പ്രവര്‍ത്തനമാരംഭിക്കുന്നു. 2026 ഒക്ടോബര്‍ 10 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചിറ്റൂര്‍ റോഡിലെ ഇയ്യാട്ടുമുക്കില്‍ പ്രവര്‍ത്തിച്ചുവന്ന ഷോറൂം കൂടുതല്‍ വിശാലമായ സൗകര്യങ്ങളോടെയും സവിശേഷമായ ഡിസൈനര്‍ ആഭരണങ്ങളുടെ വിപുലമായ ശേഖരത്തോടെയുമാണ് എം.ജി. റോഡിലേക്ക് മാറുന്നതെന്ന് മെറാള്‍ഡ ജുവല്‍സ് ചെയര്മാന് അബ്ദുല്‍ ജലീല്‍ ഇടത്തില്‍ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 18 വരെ സ്വര്‍ണ്ണത്തിന്റെ പണിക്കൂലിയില്‍ 40 ശതമാനവും ഡയമണ്ട് വാല്ല്യുവില് 20 ശതമാനവും ഫ്ളാറ്റ് കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
2019-ല്‍ പ്രവര്‍ത്തനം ആരംഭിച്ച മെറാള്‍ഡ ജുവല്‍സിന് നിലവില്‍ കേരളം, മംഗലാപുരം, ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ട്. വിവാഹ ആവശ്യങ്ങള്‍ക്കായുള്ള സ്റ്റേറ്റ്മെന്റ് ജ്വല്ലറി, ആന്റിക് ബ്രൈഡല്‍ കളക്ഷന്‍, പോള്‍ക്കി, അണ്‍കട്ട് ഡയമണ്ട്, ഡയമണ്ട് ജംസ്റ്റോണ്‍ കളക്ഷനുകള്‍ എന്നിവയ്ക്ക് പുറമെ ടീനേജേഴ്സിനും ജോലി ചെയ്യുന്ന വനിതകള്‍ക്കുമായി ‘എവരിഡെ കളക്ഷന്‍’ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. 300 മില്ലിഗ്രാം മുതല്‍ തൂക്കമുള്ള നെക്ക് പീസുകള്‍ ഉള്‍പ്പെടെ 18, 14, 9 കാരറ്റുകളില്‍ ആഭരണങ്ങള്‍ ലഭ്യമാണ്. വാങ്ങിയ ഡയമണ്ട് പോള്‍ക്കി ആഭരണങ്ങള്‍ പിന്നീട് എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ 100 ശതമാനം ബില്‍ വാല്യൂ തിരികെ നല്കുന്ന ഓഫറും മെറാള്‍ഡ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ, ജി.സി.സി, വടക്കേ അമേരിക്ക തുടങ്ങിയ വിപണികളിലേക്ക് ബ്രാന്‍ഡിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. റീട്ടെയില്‍ ഷോറൂമുകളുടെ എണ്ണം വര്ധിപ്പിക്കുന്നതിനപ്പുറം, സവിശേഷമായ ഡിസൈന്‍, മികച്ച ക്രാഫ്റ്റ്മാന്‍ഷിപ്പ്, വിശ്വാസ്യത എന്നിവയിലൂടെ ശക്തമായ ഐഡന്റിറ്റിയും ശാശ്വതമായ ബ്രാന്‍ഡ് മൂല്യവുമുള്ള ഒരു ജ്വല്ലറി ഹൗസ് ആയി മെറാള്‍ഡയെ വളര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അബ്ദുല്‍ ജലീല്‍ ഇടത്തില്‍ വ്യക്തമാക്കി.

