മിന്ത്ര ‘ബിഗ് ഫാഷൻ ഫെസ്റ്റിവൽ’ ആരംഭിക്കുന്നു; 30 മിനിറ്റ് ഡെലിവറിയും വൻ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു

കൊച്ചി : പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ മിന്ത്രയുടെ ‘ബിഗ് ഫാഷൻ ഫെസ്റ്റിവൽ’ (BFF) ഒക്ടോബർ 8 മുതൽ ഉപഭോക്താക്കളിലേക്ക് എത്തും. 8 മില്യണിലധികം (80 ലക്ഷം) സ്റ്റൈലുകളും 21,000 എമർജിങ് ബ്രാൻഡുകളും ഉൾപ്പെടുത്തി വിപുലമായ ആഘോഷ ഓഫറുകളാണ് മിന്ത്ര ഒരുക്കിയിരിക്കുന്നത്. ഇതിൽ 13,000 ബ്രാൻഡുകൾ ആദ്യമായാണ് ബിഗ് ഫാഷൻ ഫെസ്റ്റിവലിൽ പങ്കാളികളാകുന്നത്. ഫാഷൻ, ബ്യൂട്ടി, സ്പോർട്സ്, ജ്വല്ലറി, വാച്ചുകൾ, ഹോം ആൻഡ് ലിവിങ് എന്നീ വിഭാഗങ്ങളിലായി 100-ലധികം പുതിയ ബ്രാൻഡുകളും ജനപ്രിയ ഇന്ത്യൻ, അന്താരാഷ്ട്ര ബ്രാൻഡുകളുടെ പ്രത്യേക ഫെസ്റ്റീവ് കളക്ഷനുകളും ലഭ്യമാകും.

ത്വരിതഗതിയിലുള്ള വിതരണത്തിനായി ‘എം-നൗ’ (M-Now) സംവിധാനത്തിലൂടെ 12 പ്രധാന നഗരങ്ങളിൽ 1,500 ബ്രാൻഡുകളിൽ നിന്നുള്ള 1.5 ലക്ഷം സ്റ്റൈലുകൾ വെറും 30 മിനിറ്റിൽ ഡെലിവറി ചെയ്യാനുള്ള സൗകര്യവും മിന്ത്ര ക്രമീകരിച്ചിട്ടുണ്ട്. അനായാസമായ ഷോപ്പിങ് അനുഭവത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത പേഴ്‌സണലൈസ്ഡ് ഷോപ്പിങ് ഫീച്ചറുകളും പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഉത്സവകാല വിൽപ്പനയോടനുബന്ധിച്ച് വിതരണ-ലോജിസ്റ്റിക്സ് മേഖലകളിൽ 26,000-ത്തിലധികം താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും കമ്പനി വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു