ലോകപ്രശസ്ത കെ-പോപ്പ് സംഗീതോത്സവമായ ‘വെവേഴ്‌സ് കോൺ ഫെസ്റ്റിവൽ’ ഇന്ത്യയിലേക്ക്

ആദ്യ പതിപ്പ് 2027 മാർച്ച് 27, 28 തീയതികളിൽ ന്യൂഡൽഹിയിൽ

കൊച്ചി: ലോകമെമ്പാടുമുള്ള കെ-പോപ്പ് (K-Pop) പ്രേമികളുടെ പ്രിയപ്പെട്ട ആഗോള സംഗീതോത്സവമായ ‘വെവേഴ്‌സ് കോൺ ഫെസ്റ്റിവൽ’ (Weverse Con Festival) ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്നു. 2027 മാർച്ച് 27, 28 തീയതികളിൽ ന്യൂഡൽഹിയിൽ വെച്ചാണ് ഇരുദിന ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ദക്ഷിണ കൊറിയയ്ക്ക് പുറത്ത് ആദ്യമായാണ് വെവേഴ്‌സ് കോൺ ഫെസ്റ്റിവൽ ഒരു വിദേശ രാജ്യത്ത് അരങ്ങേറുന്നത്. ആഗോള വിനോദ ഭീമന്മാരായ ഹൈബ് (HYBE), വെവേഴ്‌സ്, ബുക്ക്‌മൈഷോ ലൈവ് (BookMyShow Live) എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി ഇന്ത്യയിലെത്തുന്നത്. ഹൈബിന്റെ ആഗോള വിപുലീകരണ പദ്ധതിയിൽ ഇന്ത്യയ്ക്കുള്ള വലിയ പ്രാധാന്യമാണ് ഈ ചരിത്രപ്രധാനമായ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.

പ്രമുഖ കെ-പോപ്പ് താരങ്ങൾക്കൊപ്പം പ്രശസ്ത ഇന്ത്യൻ, അന്താരാഷ്ട്ര സംഗീതജ്ഞരും ഈ മ്യൂസിക് ഫെസ്റ്റിവലിൽ അണിനിരക്കും. സംഗീത പരിപാടികൾക്ക് പുറമെ ആരാധകർക്ക് പ്രിയ താരങ്ങളുമായി സംവദിക്കാനുള്ള പ്രത്യേക അനുഭവ മേഖലകൾ (Fan Zones), ബ്രാൻഡ് ആക്ടിവേഷനുകൾ, സാംസ്കാരിക പ്രദർശനങ്ങൾ, വിവിധ സംഗീത സംസ്കാരങ്ങളെ ഒരുമിപ്പിക്കുന്ന ക്രോസ്-കൾച്ചറൽ ലൈവ് സ്റ്റേജുകൾ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കും. ഫെസ്റ്റിവലിന്റെ ടിക്കറ്റുകൾ ബുക്ക്‌മൈഷോ വഴി മാത്രമായിരിക്കും ലഭ്യമാകുക. കെ-പോപ്പ് സംസ്കാരത്തിന് ഇന്ത്യയിലുള്ള വൻ ജനപ്രീതി കണക്കിലെടുത്താണ് ഈ ആഗോള സംഗീതോത്സവം ന്യൂഡൽഹിയിലേക്ക് എത്തിക്കുന്നത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു