കുഞ്ഞുങ്ങളുടെ സംരക്ഷണവും പരിചരണവും ലക്ഷ്യമിട്ട് വി-ഗാർഡിന്റെ ‘വാത്സല്യം’ പദ്ധതിക്ക് തുടക്കമായി

വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും വി-ഗാർഡ് ഫൗണ്ടേഷന്റെയും ഡയറക്ടർ ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി ‘വാത്സല്യം' പദ്ധതിയുടെ ഭാഗമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർക്ക് ചെക്ക് കൈമാറുന്നു

കൊച്ചി : പ്രമുഖ ഉപഭോക്തൃ ഇലക്ട്രിക്കൽ ഉൽപ്പന്ന നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പുതിയ സി.എസ്.ആർ (CSR) സംരംഭമായ ‘വാത്സല്യം’ പദ്ധതിക്ക് തുടക്കമായി. നവജാതശിശുക്കൾ മുതൽ അഞ്ചു വയസ്സു വരെ പ്രായമുള്ള കുട്ടികളുടെ സമഗ്ര സംരക്ഷണവും വികസനവും ലക്ഷ്യമിട്ടാണ് ഈ സാമൂഹ്യപ്രതിബദ്ധതാ പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ അംഗീകൃത അനാഥാലയങ്ങളിൽ കഴിയുന്ന 10 കുഞ്ഞുങ്ങളെ ഏറ്റെടുത്ത് അവരുടെ പോഷകാഹാരം, ആരോഗ്യപരിപാലനം, ശുചിത്വം, പരിചരണം എന്നിവ ‘വാത്സല്യം’ പദ്ധതിയിലൂടെ വി-ഗാർഡ് ഉറപ്പാക്കും. കുട്ടികളുടെ വളർച്ചയുടെ ആദ്യകാലങ്ങളിൽ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക സഹായ ചെക്ക് വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും വി-ഗാർഡ് ഫൗണ്ടേഷന്റെയും ഡയറക്ടർ ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർക്ക് കൈമാറി. വി-ഗാർഡിന്റെ സി.എസ്.ആർ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് മുൻഗണന നൽകാറുണ്ടെന്നും, കുട്ടികളുടെ കൃത്യമായ വളർച്ചയ്ക്കും സുരക്ഷിതമായ ഭാവിക്കുമായി ഇത്തരം ജീവകാരുണ്യ പദ്ധതികൾ തുടരുമെന്നും ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു