പൈതൃക സംരക്ഷണവും പരിസ്ഥിതി ആസൂത്രണവും മേഖലകളില്‍ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കോഴ്‌സുകള്‍ക്കും പ്രൊഫഷണലുകള്‍ക്കും ആവശ്യകത ഉയരുന്നുവെന്ന് സര്‍വകലാശാല അറിയിച്ചു.
അഹമ്മദാബാദ് : ആര്‍ക്കിടെക്ചര്‍ സര്‍വകലാശാലയായ സിഇപിടി യൂണിവേഴ്‌സിറ്റി വിവിധ എം.ആര്‍ക്ക് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് ആര്‍ക്കിടെക്ചര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് റീജനറേഷന്‍ (എംസിആര്‍), ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍ (എംഎല്‍എ) എന്നീ പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകള്‍ക്കാണ് പ്രവേശനം.
ഡിസൈന്‍, പരിസ്ഥിതി, സാമൂഹിക ഘടകങ്ങള്‍ എന്നിവയെ ഏകോപിപ്പിക്കുന്ന സിലബസോടുകൂടിയ കോഴ്‌സുകള്‍ക്ക് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.
പൈതൃക സംരക്ഷണവും പരിസ്ഥിതി ആസൂത്രണവും മേഖലകളില്‍ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കോഴ്‌സുകള്‍ക്കും പ്രൊഫഷണലുകള്‍ക്കും ആവശ്യകത ഉയരുന്നുവെന്ന് സര്‍വകലാശാല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: +917968310000, admissions@cept.ac.in എന്ന ഇ-മെയില്‍ വഴിയോ ബന്ധപ്പെടാം.

