ഓണം ഉത്സവ കാല കളക്ഷനുകള്‍ അവതരിപ്പിച്ച് ഫാബ് ഇന്ത്യ

കൊച്ചി: ഓണം ആഘോഷങ്ങള്‍ക്കായി ഫാബ്ഇന്ത്യ പുതിയ ഓണം കളക്ഷന്‍ അവതരിപ്പിച്ചു. ‘ഓരോ നിമിഷവും സ്വര്‍ണം’ എന്ന ക്യാംപയിന്റെ ഭാഗമായി അവതരിപ്പിച്ച കളക്ഷനില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമുള്ള ഉത്സവകാല വസ്ത്രങ്ങള്‍ക്കൊപ്പം ഹോം ഡെക്കര്‍ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്

കേരളത്തിന്റെ തനത് കസവുസാരിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വനിതകളുടെ കളക്ഷന്‍ ഒരുക്കിയിരിക്കുന്നത്. മൃദുവായ ചന്ദേരി തുണിത്തരങ്ങളില്‍ ഉത്സവനിറങ്ങള്‍ ചേര്‍ത്താണ് വെള്ളയും സ്വര്‍ണവും ചേര്‍ന്ന പരമ്പരാഗത ശൈലിക്ക് പുതിയ രൂപം നല്‍കിയിരിക്കുന്നത്. തുന്നല്‍പ്പണികളോടെയുള്ള കുര്‍ത്ത സെറ്റുകള്‍, സില്‍ക്ക് സ്റ്റോളുകള്‍, കോട്ടണ്‍ കോര്‍ഡിനേറ്റുകള്‍ എന്നിവയും ശ്രേണിയിലുണ്ട്. ദക്ഷിണേന്ത്യന്‍ കാലാവസ്ഥയ്ക്കും അഭിരുചികള്‍ക്കും അനുയോജ്യമായാണ് പുരുഷന്മാരുടെ വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്വര്‍ണ കസവ് ബോര്‍ഡറുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍, ഭാരം കുറഞ്ഞ സില്‍ക്ക്-ബ്ലെന്‍ഡ് ബുഷ് ഷര്‍ട്ടുകള്‍, കോട്ടണ്‍-സില്‍ക്ക് കുര്‍ത്തകള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.

കുട്ടികള്‍ക്കായി റെഡി-ടു-വെയര്‍ സാരികള്‍, ലഹങ്കകള്‍, ധോത്തി-കുര്‍ത്ത സെറ്റുകള്‍ എന്നിവയും അവതരിപ്പിച്ചു. ഓണക്കോടി സമ്മാനിക്കുന്ന പാരമ്പര്യത്തിന് അനുയോജ്യമായാണ് മുഴുവന്‍ കുടുംബത്തിനുമുള്ള കളക്ഷന്‍ ഒരുക്കിയിരിക്കുന്നത്. ഫാബ്‌ഹോമിന്റെ ഹോം ഡെക്കര്‍ ശ്രേണിയില്‍ ആന്റിക് ബ്രാസ് വിളക്കുകള്‍, പൂജാ സാമഗ്രികള്‍, ഡിന്നര്‍വെയര്‍, ടേബിള്‍ ലിനന്‍ തുടങ്ങിയവയും ഓണം സമ്മാനങ്ങളായി ലഭിക്കും. ഫാബ്ഇന്ത്യ സ്റ്റോറുകളിലും വെബ്‌സൈറ്റിലും ഓണം കളക്ഷന്‍ ലഭിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു