60 ശതമാനം വരെ വിലക്കുറവുമായി ജയ്പൂർ റഗ്സ് വാർഷിക വിൽപ്പന 2026 പ്രഖ്യാപിച്ചു

കൊച്ചി:  പ്രമുഖ കരകൗശല പരവതാനി ബ്രാൻഡായ ജയ്പൂർ റഗ്സ് (Jaipur Rugs) തങ്ങളുടെ വാർഷിക വിൽപ്പന 2026 പ്രഖ്യാപിച്ചു. പതിനായിരത്തോളം വരുന്ന വിപുലമായ റഗ്ഗുകളുടെ ശേഖരത്തിന് 60 ശതമാനം വരെ ആകർഷകമായ വിലക്കുറവാണ് കമ്പനി നൽകുന്നത്. ഹാൻഡ്‌നോട്ടഡ്, ഹാൻഡ് ടഫ്റ്റഡ് റഗുകൾ, പരമ്പരാഗത ധുരികൾ, കൂടാതെ മഞ്ചഹ, ബ്രഹ്മാണ്ഡ്, ജാൻവർ, കവി, കോൺകോക്ഷൻ തുടങ്ങിയ ലോകശ്രദ്ധ നേടിയ പ്രമുഖ ഡിസൈനർ ശേഖരങ്ങളും ഈ ഓഫറിന്റെ ഭാഗമായി ലഭ്യമാകും.

വ്യാപാരാനുകൂല്യങ്ങൾക്ക് പുറമെ, സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയുള്ള മാതൃകാപരമായ ഒരു സംരംഭവും ഇത്തവണത്തെ വിൽപ്പനയോടൊപ്പം കമ്പനി നടപ്പിലാക്കുന്നുണ്ട്. ഈ വാർഷിക വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ഗ്രാമീണ മേഖലയിലെ പെൺകുട്ടികൾക്ക് സൗജന്യമായി സൈക്കിളുകൾ നൽകുന്നതിനുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്യും. വിദ്യാലയങ്ങളിലേക്ക് ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാർത്ഥിനികൾക്ക് സുരക്ഷിതമായും എളുപ്പത്തിലും വിദ്യാഭ്യാസം തുടരാൻ ഈ പദ്ധതി ഉപകരിക്കും. ജയ്പൂർ റഗ്സിന്റെ ഔദ്യോഗിക ഗാലറികളിലൂടെയും ഓൺലൈൻ സ്റ്റോറിലൂടെയും ഓഫറുകൾ ലഭ്യമാണ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു